
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് വേദി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, പരിഭാഷകന്‍ ആ വാക്കുകള്‍ ഒഴിവാക്കുകയായിരുന്നു. ഇന്ന് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യംവെച്ച് പറഞ്ഞതാണ് പരിഭാഷകന്‍ ഒഴിവാക്കിയത്.
ഹിന്ദിയിലായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളാണ് പിണറായി വിജയനും ശശി തരൂരുമെന്ന് പറഞ്ഞതിന് ശേഷമാണ്, ഇന്ന് ചിലരുടെ ഉറക്കം നഷ്ടപ്പെടുമെന്ന് മോദി കൂട്ടിച്ചേര്‍ത്തത്. ഈ ഭാഗമാണ് പരിഭാഷകന്‍ ഒഴിവാക്കിയത്. ഇന്ത്യ അലയന്‍സ് എന്നത് ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്ന് പരിഭാഷപ്പെടുത്തി പരിഹാസ്യനാകുകയും ചെയ്തു പരിഭാഷകന്‍.
Read Also: ‘അദാനി പാര്‍ട്ണര്‍’; മോദിയെ ഇ എം എസിന്റെ ചരിത്രം ഓര്‍മിപ്പിച്ച് ഡോ. തോമസ് ഐസക്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ബഹിഷ്‌കരിക്കുകയായിരുന്നു. എന്നാല്‍, ശശി തരൂരും എം വിന്‍സെന്റ് എം എല്‍ എയും പങ്കെടുത്തു. എന്നാല്‍, പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്ന കാര്യമാണ് താന്‍ പറഞ്ഞതെന്നും പ്രസംഗം പരിഭാഷ ചെയ്ത പള്ളിപുറം ജയകുമാര്‍ പറഞ്ഞു. താനൊരു ബി ജെ പി പ്രവര്‍ത്തകനാണെന്നും മോദിയുടെ കടുത്ത ആരാധകനാണെന്നും തന്നെ പരിഭാഷകനായി വെച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


