നരേന്ദ്ര മോദിയുടെ ചിത്രം കീറി; എംഎൽഎയ്ക്ക് 99 രൂപ പിഴ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎൽഎയ്ക്ക് 99 രൂപ പിഴയടക്കാൻ ഉത്തരവിട്ട് കേന്ദ്രം. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് കോൺഗ്രസ് എംഎൽഎ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. 2017ലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കാർഷിക സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ആരോപണം. വിധിയായി കോടതി 99 രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു. പട്ടേലടക്കം കേസിലെ മൂന്ന് പ്രതികൾ ക്രിമിനൽ അതിക്രമത്തിന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പിഴയടച്ചില്ലെങ്കിൽ ഏഴുദിവസം തടവ് അനുഭവിക്കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like