
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ എഡിറ്റിങ് വര്‍ക്കുകള്‍ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. ഫൈനല്‍ കട്ട് പൂര്‍ത്തിയാക്കി സിനിമയെ അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നരിവേട്ടയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ഈ അടുത്ത് മലയാള സിനിമ ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റ് ചിത്രങ്ങളായ എ ആര്‍ എം, മാളികപ്പുറം, ടര്‍ബോ, മാര്‍ക്കോ, രേഖാചിത്രം എന്നിവയുടെ എഡിറ്റര്‍ ആയ ഷമീര്‍ മുഹമ്മദ് ആണ്. ഷമീര്‍ മുഹമ്മദിന്റെ അമ്പതാമത് ചിത്രം കൂടിയാണ് ‘നരിവേട്ട’.
സ്പോട്ട് എഡിറ്ററായാണ് ഷമീര്‍ മുഹമ്മദിന്റെ തുടക്കം. ആദ്യം ചെറിയ ചിത്രങ്ങള്‍. പതിയെപ്പതിയെ മുഖ്യധാരയിലേക്ക്. പ്രഗത്ഭര്‍ക്കൊപ്പം അസിസ്റ്റന്റായി മുന്നോട്ട്. പിന്നെ സിനിമാ എഡിറ്റിങ് മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തി. പിന്നെ നിര്‍മാതാവിന്റെ വേഷം. ഇതിനിടയില്‍ വമ്പന്‍ ചിത്രങ്ങളുടെ എഡിറ്റിങ് ജോലികളും. മലയാളത്തിലേയും അന്യഭാഷകളിലേയും തിരക്കുള്ള ആ യുവ എഡിറ്ററാണ് ഷമീര്‍ മുഹമ്മദ്.
ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചു നേരത്തേ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജി സി സി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു എ ഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തെരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്‍ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്‍ത്തകര്‍. ഡബ്ബിങ് പൂര്‍ത്തിയായി എന്നറിയിച്ചു ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. വലിയ കാന്‍വാസില്‍ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരന്‍ എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. കുട്ടനാട്ടില്‍ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എന്‍ എം ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്ക് അപ്- അമല്‍ സി ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

