നരോദ ഗാം കൂട്ടക്കുരുതി കേസില്‍ ബിജെപി മുന്‍മന്ത്രി മായ കൊദ്നാനി അടക്കം 69 പ്രതികളെ വെറുതെവിട്ടു

ഗോധ്രകലാപവുമായി ബന്ധപ്പെട്ട നരോദ ഗാം കേസില്‍ ബിജെപി മുന്‍മന്ത്രി മായ കൊദ്നാനി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതേ വിട്ടു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് 69 പ്രതികളെയും വെറുതെവിട്ടത്. 2022ലെ ഗോധ്രാ കലാപത്തിന്റെ ഭാഗമായി ഗുജറാത്തിലെ നരോദ ഗാമില്‍ മുസ്ലീം സമുദായത്തിലെ 11 പേര്‍ കൊല്ലപ്പെടുത്തി എന്നതായിരുന്നു കേസ്.

ഗുജറാത്ത് മുന്‍മന്ത്രി മായ കൊദ്നാനി, ബജരംഗ് ദള്‍ മുന്‍ നേതാവ് ബാബു ബജ്രംഗി എന്നിവര്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, നരഹത്യ എന്നീ കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ കേസില്‍ ഡിഫന്‍സ് സാക്ഷികളായി കേസില്‍ വിസ്തരിച്ചിരുന്നു. കൂട്ടക്കൊല നടക്കുമ്പോള്‍ മായ കോദ്‌നാനി സോല സിവില്‍ ആശുപത്രിയില്‍ ആയിരുന്നുവെന്ന് അമിത് ഷാ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് കത്തിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന ഒമ്പത് പ്രധാന കലാപങ്ങളിലൊന്നാണ് നരോദ ഗാം കേസ്. 2002 ഫെബ്രുവരി 28ലെ ഗുജറാത്ത് കലാപത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായ നരോദ ഗാം കേസില്‍ 2012ല്‍ കൊദ്നാനിയും ബജ്റംഗിയും ശിക്ഷിക്കപ്പെട്ടു. കൊദ്നാനിയെ 28 വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും 2018ല്‍ ഗുജറാത്ത് ഹൈക്കോടതി അവരെ വെറുതെവിട്ടു. നരോദ ഗാം കേസിലെ 86 പ്രതികളില്‍ 17 പേരെ വിചാരണ വേളയില്‍ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 69 പ്രതികള്‍ നിലവില്‍ ജാമ്യത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News