അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലു ചന്ദ്ര മോഹനും വാഹനമോടിച്ച ശരത്തും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവര്‍ക്കും കാര്യമായ പരിക്കുകളില്ല.

തൃശ്ശൂരില്‍ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. പിന്നിലൂടെ വരികയായിരുന്ന പിക്കപ്പ് വാന്‍ കാറിന് പിന്നില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist