ഉച്ചയ്ക്ക് ബിരിയാണി കഴിച്ചിട്ട് ഒരു നറുനീണ്ടി സര്‍ബത്ത് കുടിച്ചാലോ? സിംപിളായി വീട്ടിലുണ്ടാക്കാം

ഉച്ചയ്ക്ക് ബിരിയാണി കഴിച്ചിട്ട് ഒരു നറുനീണ്ടി സര്‍ബത്ത് കുടിച്ചാലോ? സിംപിളായി നറുനീണ്ടി സര്‍ബത്ത് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

നറുനീണ്ടി/ നന്നാറി- 50 ഗ്രാം

കസ്‌കസ് -50 ഗ്രാം

പഞ്ചസാര -ഒരു കിലോ

വെള്ളം – ഒന്നര ലിറ്റര്‍

പാകം ചെയ്യുന്ന വിധം

സിറപ്പ് തയ്യാറാക്കുന്ന വിധം

നറുനീണ്ടി വൃത്തിയാക്കിയ ശേഷം വെയിലത്ത് വെച്ച് ഉണക്കുക. ഉണങ്ങിയ വേര് നല്ലപോലെ ചതച്ചെടുക്കുക.

ഇതിനിടെ ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ നറുനീണ്ടിയും നാലു ടേബിള്‍ സ്പൂണ്‍ പഞ്ചസാര മാറ്റിവെച്ച ശേഷമുള്ളതും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.

അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കികൊണ്ടിരിക്കുക. നന്നായി തിളച്ചുവന്നാല്‍ തീ ചെറുതാക്കുക.

മറ്റൊരു അടുപ്പില്‍ ചുവടുകട്ടിയുള്ള പാത്രം വെച്ചശേഷം നാലു ടീസ്പൂണ്‍ പഞ്ചസാര ഉരുക്കുക.

ഇത് ഗോള്‍ഡണ്‍ നിറമാകുമ്പോള്‍ തിളച്ചുകൊണ്ടിരിക്കുന്ന പാനിയം കുറേശ്ശേയായി സാവധാനം ഈ പാത്രത്തിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുക. അതിനിടെ ഇളക്കുകയും ചെയ്യുക.

ഈ ലായനി തിളച്ച് ഒരു ലിറ്ററാകുന്നത് വരെ തിളപ്പിക്കുക. എണ്ണയ്ക്കുള്ള കട്ടി വന്നുകഴിഞ്ഞാല്‍ തീ ഓഫാക്കം. തണുത്ത ശേഷം ഒരു കോട്ടണ്‍ തുണിയില്‍ അരിച്ച് കുപ്പിയില്‍ സൂക്ഷിക്കാം.

സര്‍ബത്ത് തയ്യാറാക്കുന്ന വിധം

ആദ്യം കസ്‌കസ് അരമണിക്കൂറെങ്കിലും കുതിര്‍ത്തുവെക്കാം.

ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും ഫ്രിഡ്ജില്‍ വെച്ച് തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്‌കസും ഇതില്‍ ചേര്‍ക്കാം.

നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News