ഭൂമിക്ക് ചുറ്റും കണ്ട ആ ഓറഞ്ച് വെളിച്ചം, കാരണം നിരത്തി നാസ

EARTH

എപ്പോഴും വിസ്മയമാർന്ന ബഹിരാകാശ ദ്യശ്യങ്ങളാണ് നാസ പുറത്തുവിടുന്നത്. അത്തരത്തിൽ ഭൂമിയുടെ അതിമനോഹരമായ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. നക്ഷത്രങ്ങൾ നിറഞ്ഞ പശ്ചാത്തലത്തിൽ, ഭൂമിയെ ചുറ്റി ഓറഞ്ച് നിറത്തിലുള്ള ഒരു മൂടൽമഞ്ഞ് പോലുള്ള പ്രകാശവലയത്തിലുള്ളതാണ് ചിത്രം. ഇതിന് നാസ വിശദീകരണം നൽകിയിട്ടുണ്ട്.

ഭൂമിക്ക് ചുറ്റുമുള്ള ഓറഞ്ച് വെളിച്ചം സൂര്യാസ്തമയമോ, ക്യാമറയുടെ തകരാറോ അല്ലെന്നാണ് നാസ പറയുന്നത്. ഇതാണ് എയർഗ്ലോ പ്രതിഭാസം. എന്താണ് എയർഗ്ലോ പ്രതിഭാസമെന്ന് നോക്കാം. പകൽ സമയത്ത് സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ 85-100 കിലോമീറ്റർ ഉയരത്തിലുള്ള ഓക്സിജൻ, സോഡിയം തന്മാത്രകളിൽ ഊർജം നിക്ഷേപിക്കുന്നു. രാത്രിയായാൽ ഈ തന്മാത്രകൾ ഊർജം പ്രകാശമായിട്ട് പുറത്തുവിടുന്നു. ഇതിൽ സോഡിയം ഓറഞ്ച്-മഞ്ഞ നിറവും, ഓക്സിജൻ പച്ച നിറവും സൃഷ്ടിക്കുന്നു. ബഹിരാകാശയ നിലയത്തിൽ നിന്ന് ഭൂമിക്ക് ചുറ്റും കാണുന്ന ആ മൂടൽമഞ്ഞാണ് ഓറഞ്ച് തിളക്കത്തിന് കാരണം.

also read:36,000 അടി ഉയരത്തിൽ വിമാന വാതിൽ തുറക്കാൻ ശ്രമം; യുഎസിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ

ബഹിരാകാശത്ത് ഇത് നിരന്തരമായ പ്രതിഭാസമാണെങ്കിലും ഇരുളി​ന്റെ സഹായം ഇല്ലാതെ ഇത് കാണാൻ കഴിയില്ല. എയർ​ഗ്ലോ എന്നത് നമ്മുടെ കുഞ്ഞൻ ഭൂമിയെ പൊതിഞ്ഞുനിൽക്കുന്ന ഒരു സ്വാഭാവികമായ പരീക്ഷണമാണ്. അറോറകളെ വെച്ച് നോക്കിയൽ എയർഗ്ലോ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും എല്ലാ രാത്രിയിലും നടക്കുന്ന പ്രതിഭാസമാണ്. അന്തരീക്ഷത്തിലുള്ള വിവിധ വാതകങ്ങളും അവയുടെ ഉയരവുമാണ് എയർ​ഗ്ലോയുടെ നിറം നിശ്ചയിക്കുന്നത്.

ഇവിടെ ഓക്സിജ​ന്റെ ഉയരങ്ങൾ (100 – 200 കിലോമീറ്റർ) മാറുന്നതിനനുസരിച്ച് പച്ച, ചുവപ്പ് നിറങ്ങളായി കാണപ്പെടുന്നു. സോഡിയം, ഹൈഡ്രോക്സിൽ റാഡിക്കലുകൾ തുടങ്ങിയ തന്മാത്രകളുടെ സാന്നിധ്യം മൂലമാണ് ഓറഞ്ച്, മഞ്ഞ, പർപ്പിൾ തുടങ്ങിയ നിറങ്ങൾ അന്തരീഷത്തിൽ ഉണ്ടാകുന്നത്. നാസ പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News