
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ എസ് എസ്) വിക്ഷേപിക്കാനിരുന്ന ആക്‌സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം നാസ വീണ്ടും മാറ്റിവെച്ചു. നാല് അംഗ സംഘത്തിൽ ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ലയുമുണ്ട്. ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
സ്വെസ്ഡ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് അടുത്തിടെയുണ്ടായ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ അവസ്ഥ വിലയിരുത്തുന്നത് തുടരുന്നതിനാലാണ് ഈ കാലതാമസം. ഇത് ആറാമത്തെ തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്.
Read Also: മറ്റൊരു ഇറാൻ ആണവ ശാസ്ത്രജ്ഞൻ കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; ഇസ്രയേൽ ആക്രമണം യൂറോപ്പിലെ ചർച്ചകൾക്കിടെ
മെയ് 29-നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റി, തുടര്‍ന്ന് ജൂണ്‍ 10ലേക്കും 11-ലേക്കും മാറ്റി. ജൂണ്‍ 19-ലേക്കും 22ലേക്കും മാറ്റുകയായിരുന്നു. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച, ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ സാങ്കേതിക തകരാര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ മൂലമാണ് നേരത്തേ കാലതാമസമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here