
അമിത പുരുഷത്വം, സ്ത്രീകളെ അപമാനിക്കല്‍ എന്നിവ ആഘോഷിക്കുന്ന ഹിന്ദി സിനിമകളെ വിമര്‍ശിച്ച് നസീറുദ്ദീന്‍ ഷാ. കോഴിക്കോട് സമാപിച്ച കെഎല്‍എഫില്‍ നടി പാര്‍വതിയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യധാരാ സിനിമകളിലെ അരക്ഷിതമായ അമിത പുരുഷത്വത്തിന്റെ പൊട്ടിത്തെറിയെ കുറിച്ചായിരുന്നു പാര്‍വതിയുടെ ചോദ്യം. അത്തരം അസുഖകരമായ സിനിമകളുടെ വിജയം യഥാര്‍ഥത്തില്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ അവസ്ഥയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. സമീപകാലത്ത്, ആനിമല്‍, പുഷ്പ 2 പോലുള്ള ചിത്രങ്ങള്‍ വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയെങ്കിലും പുരുഷത്വം സംബന്ധിച്ച അവരുടെ നിലപാടുകളുടെ പേരില്‍ ഈ സിനിമകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
Read Also: സംവിധാനം ചെയ്തത് എന്റെ സ്വന്തം വരദ; എമ്പുരാനെ പ്രശംസിച്ച് പ്രഭാസ്
ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണോ അതോ സമൂഹത്തിന്റെ ഭാവനകളുടെ പ്രതിഫലനമാണോ എന്ന് എനിക്കറിയില്ലെന്ന് നസീറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളോടുള്ള നിന്ദ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പുരുഷന്മാരുടെ രഹസ്യ ഭാവനകളെ പരിപോഷിപ്പിക്കുന്ന സിനിമകളാണിത്. സാധാരണ പ്രേക്ഷകരില്‍ നിന്ന് അത്തരം സിനിമകള്‍ക്ക് എത്രമാത്രം അംഗീകാരം ലഭിക്കുന്നുവെന്ന് കാണുന്നത് വളരെ ഭയാനകമാണ്. നമ്മുടെ രാജ്യത്ത് പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും- നസീറുദ്ദീന്‍ ഷാ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here