ഇതുണ്ടെങ്കിലും എത്ര വേണമെങ്കിലും ചോറുണ്ണാം..! എളുപ്പത്തിലുണ്ടാക്കാം രുചികരമായ നത്തോലി അച്ചാർ

നത്തോലി അച്ചാർ ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാം. രുചികരമായ നത്തോലി അച്ചാർ വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം..

ALSO READ: പേടിക്കാതെ കഴിക്കാം സീറോ കാലറി ഫൂഡ് | Zero Calorie Food

ചേരുവകൾ

1. നത്തോലി – അരകിലോ
2. മഞ്ഞൾപ്പൊടി
3. മുളകുപൊടി
4. ഉപ്പ് – പാകത്തിന്
5. കടുക്
6. ഉലുവ
7. ഇഞ്ചി
8. വെളുത്തുള്ളി
9. പച്ചമുളക്
10. വിനാഗിരി

ALSO READ: Food: ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊപ്പം കഴിക്കാം ആലൂ സബ്ജി

പാകം ചെയ്യുന്ന വിധം

അരക്കിലോ നത്തോലി വൃത്തിയാക്കി അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ചെറിയ സ്പൂൺ മുളകുപൊടിയും പാകത്തിന് ഉപ്പും ചേർത്തു പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇത് എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തെടുക്കണം. ചീനച്ചട്ടിയിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ഉലുവ എന്നിവ പൊട്ടിക്കുക. ഇതിലേക്ക് കഷണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാലു പച്ചമുളക് ഇവ പൊടിയായി അരിഞ്ഞതും ചേർത്തു മൂപ്പിക്കണം. തീ കുറച്ചു വച്ച ശേഷം ഒരു വലിയ സ്പൂൺ മുളകുപൊടി ചേർത്തു മൂപ്പിക്കുക. ഇതിലേക്കു മീനും ചേർത്തു നന്നായി യോജിപ്പിച്ച് വാങ്ങുക. രണ്ടു വലിയ സ്പൂൺ വിനാഗിരി ചേർത്ത് ഉപ്പു പാകത്തിനാക്കി ചൂടാറിയ ശേഷം വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News