
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വിദേശത്ത് നിന്നുള്ള പങ്ക് മറച്ചുവെച്ച് കേന്ദ്രം.
ദുരന്തവുമായി ബന്ധപ്പെട്ട ഡാറ്റ വീണ്ടെടുക്കാന്‍ ഗോള്‍ഡന്‍ ചേസിസും ഡൗണ്‍ലോഡ് കേബിളുകളും ഉപയോഗിച്ചുവെന്നും ഇവ സ്റ്റേറ്റ് ഓഫ് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറില്‍ നിന്ന് ലഭിച്ചതാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ദുരന്തത്തെ സംബന്ധിച്ച് രാജ്യസഭയില്‍ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുളള മറുപടിയിലാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അഹമ്മദാബാദ് വിമാന ദുരന്തത്തിലെ അന്വേഷണത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം കേന്ദ്രം നേരത്തെ നിഷേധിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

