
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരായ താക്കീതായി ജൂലൈ ഒൻപതിലെ ദേശീയ പണിമുടക്ക് മാറുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ. നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന പൊതുപണിമുടക്കിൽ കർഷകർ തൊഴിലാളികൾ, കേന്ദ്ര സംസ്ഥാന ജീവനക്കാർ തുടങ്ങി നാനാ മേഖലയിലെ ജനങ്ങൾ അണിനിരക്കും. ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകൾ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാറിന്റെ പുതിയ തൊഴിൽചട്ടങ്ങൾക്കെതിരെയാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക്. എട്ടു മണിക്കൂർ തൊഴിലെന്ന തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയും തൊഴിൽ സുരക്ഷയെ അട്ടിമറിക്കുകയും ചെയ്യുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ പുതിയ തൊഴിൽ ചട്ടങ്ങളിലൂടെ നടപ്പിലാക്കുന്നത്.. ഇതിനെതിരെ കർഷകരും കർഷക തൊഴിലാളികളും പൊതുമേഖലയിലെ ജീവനക്കാരും തുടങ്ങി നാനാ മേഖലയിലെ ജനങ്ങളും അഖിലേന്ത്യാ പണിമുടക്കിൽ അണിനിരക്കും.. ജനാധിപത്യ വിരുദ്ധമായ തൊഴിൽ ചട്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാറിനെതിരായ തക്കീതായി പണിമുടക്ക് മാറുമെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ALSO READ: ബിഹാർ വോട്ടര്‍ പട്ടിക: ഇളവ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം പ്രതിഷേധം ആളിക്കത്തിയതോടെ
സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്തോളം സംഘടനകൾ ദേശീയ പണിമുടക്കിൽ അണിനിരക്കും. തൊഴിലാളികൾക്കുള്ള വേദനവും ആനുകൂല്യങ്ങളും സുരക്ഷയും ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിൽ ഇടതു സംഘടനകൾ ഉൾപ്പെടെ ശക്തമായ പിന്തുണയറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

