പ്രശസ്ത നാടക പ്രവർത്തകൻ രത്തൻ തിയാം അന്തരിച്ചു

Ratan Thiyam

മണിപ്പൂരിലെ പ്രശസ്ത നാടകപ്രവർത്തകനും പത്മശ്രീ അവാർഡ് ജേതാവുമായ രത്തൻ തിയാം അന്തരിച്ചു. അദ്ദേഹം ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന് 77 വയസ്സായിരുന്നു.

ഇംഫാലിലെ കോറസ് റിപ്പർട്ടറി തിയേറ്ററിന്റെ സ്ഥാപകനായ അദ്ദേഹം 1987 മുതൽ 1988 വരെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു.പരമ്പരാഗത മണിപ്പൂരി കലാരൂപങ്ങളെ അദ്ദേഹം ആധുനിക പ്രമേയങ്ങളോടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചക്രവ്യൂഹ, ഋതുസംഹാരം തുടങ്ങിയ നാടകങ്ങൾ ഏറെ ചർച്ചയായിരുന്നു. നാടകകൃത്ത്, സംവിധായകൻ, ചിത്രകാരൻ, സം​ഗീതഞ്ജൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു. ചിന്തകനും എഴുത്തുകാരനുമാണ് അദ്ദേഹം.

ALSO READ – ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; ഇടതിന്റെ നേതാവിന് ഇടനെഞ്ചുപൊട്ടി അന്ത്യാഭിവാദ്യങ്ങൾ

രത്തൻ തിയാമിന്റെ മരണത്തിൽ മണിപ്പൂർ സർക്കാർ അനുശോചിച്ചു. പത്മശ്രീ ജേതാവും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രത്തൻ തിയാമിന്റെ നിര്യാണത്തിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ നാടകരംഗത്തെ ഉന്നത വ്യക്തിത്വവും മണിപ്പൂരിന്റെ സാംസ്കാരിക ബിംബമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, ശിഷ്യന്മാരുടേയും, ലോകമെമ്പാടുമുള്ള ആരാധകരുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും മണിപ്പൂർ സർക്കാർ അനുശോചനത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News