ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ സജീവമാക്കുന്നു; ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന്

india-alliance-vice-president-election-2025

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ സജീവമാക്കാന്‍ നേതാക്കള്‍. ഇന്ന് മൂന്ന് മണിക്ക് പാര്‍ലമെന്റിലെ സെന്റര്‍ ഹാളില്‍ ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ യോഗം ചേരും. സുപ്രീംകോടതി മുന്‍ ജഡ്ജി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യൻ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.

അദ്ദേഹത്തിൻ്റെ സ്ഥാനാർഥിത്വം ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ആശയപരമായ പോരാട്ടമാണ് ഇന്ത്യ സഖ്യത്തിന്റേതൊന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Read Also: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും; എസ് ഐ ആറില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരും

അതേസമയം, എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സി പി രാധാകൃഷ്ണന് പിന്തുണ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനിടെ, ബി ജെ പി നോമിനിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ കടുത്ത ആക്ഷേപങ്ങളാണ് ഉയരുന്നത്.

News Summary: A meeting of the India alliance parties will be held in the Centre Hall of Parliament today at 3 pm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News