ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് നിരോധനം; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എം പി

V SIVADASAN MP

ജമ്മു കശ്മീർ ഭരണകൂടം 25 പുസ്തകങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി. ശിവദാസൻ എം പി ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.

അരുന്ധതി റോയിയുടെ ‘ആസാദി’, മുതിർന്ന ഭരണഘടനാ വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായിരുന്ന എ.ജി. നൂറാനിയുടെ ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947–2012’ എന്നിവ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന അക്കാദമിക് പ്രസാധകർ പ്രസിദ്ധീകരിച്ച ഈ കൃതികൾ പോലും നിരോധിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തെ തൃണവൽഗണിക്കുന്ന സമീപനമാണ് എന്ന് വി ശിവദാസൻ എം പി പറഞ്ഞു.

ALSO READ: വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീംകോടതി തള്ളി

നൂറാനിയുടെ പുസ്തകം പോലും പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ഡോ. ശിവദാസൻ ആശങ്ക പ്രകടിപ്പിച്ചു, ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ സംഭവവികാസങ്ങളും നയതന്ത്ര ചരിത്രവും ഈ കൃതി ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമിക് സ്വാതന്ത്ര്യത്തെയും അറിവിനെയും വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണിത്.
സുതാര്യമായ ജുഡീഷ്യൽ പരിശോധനയോ പൊതുചർച്ചയോ ഇല്ലാതെ നടപ്പിലാക്കിയ നിരോധനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരം ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണ്. രാജ്യത്ത് ബൗദ്ധിക അന്വേഷണത്തിനും ജനാധിപത്യ വിയോജിപ്പിനുമുള്ള ഇടം ഇല്ലാതാക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

ALSO READ: ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഇന്ത്യാ സഖ്യം ഇന്ന് യോഗം ചേരും

അക്കാദമിക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും മേലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, ഈ വിഷയം സഭ ഉടൻ ചർച്ചയ്ക്ക് എടുക്കണമെന്ന് ഡോ. വി ശിവദാസൻ എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News