ഇന്ന് ദേശീയ അര്‍ബുദ ബോധവത്ക്കരണ ദിനം

ഇന്ന് ദേശീയ അര്‍ബുദ ബോധവത്ക്കരണ ദിനം. തുടക്കത്തിലെ തന്നെയുളള രോഗനിര്‍ണ്ണയത്തേയും പ്രതിരോധത്തേയും ചികിത്സയേയും കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനാണ് നവംമ്പര്‍ 7 ദേശീയ അര്‍ബുദ ബോധവത്ക്കരണ ദിനമായി ആചരിക്കുന്നത്.

ലോകത്ത് 10 പേരില്‍ ഒരാള്‍ക്ക് അര്‍ബുദ രോഗത്തിന് സാദ്ധ്യതയുളളതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനെസേഷന്‍ പുറത്തിറക്കിയ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 15 പേരില്‍ ഒരാള്‍ വീതം മരണപ്പെടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Also Read: മമ്മൂട്ടി ചിത്രം ‘യാത്ര 2’ൽ സോണിയാ ​ഗാന്ധിയുടെ കഥാപാത്രം; അമ്പരപ്പിക്കുന്ന രൂപസാദൃശ്യത്തിൽ ജര്‍മൻ നടി സൂസെയ്‍ൻ ബെര്‍ണെര്‍ട്ട്

ജീവിത ശൈലി രോഗങ്ങളാണ് അര്‍ബുദ രോഗം വര്‍ദ്ധിക്കുന്നതിനുളള പ്രധാന കാരണം. ശരീരത്തിന്റെ ഏത് ഭാഗത്തേയും അര്‍ബുദം ബാധിക്കാം. ശ്വാസകോശം, പോസ്‌ട്രേറ്റ്, വന്‍കുടല്‍, ആമാഷയം, കരള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഈ രോഗം പ്രധാനമായും പുരുഷന്‍മാര്‍ക്ക് ഉണ്ടാകുക. എന്നാല്‍ സ്തനാര്‍ബുദം, സെകവിക്കല്‍ ക്യാന്‍സര്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നീവ സ്ത്രീകളില്‍ കണ്ട് വരുന്നു. ഏകദേശം50 ശതമാനം അര്‍ബുദങ്ങളും അവസാന ഘട്ടത്തിലാണ് തിരിച്ചറിയപ്പെടുക. എന്നാല്‍ തുടക്കത്തില്‍ മിക്കവാറും പൂര്‍ണ്ണവായും ചികിത്സിച്ച് ഭേതമാക്കാനാകും. ജീവിത ശൈലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്. കൃത്യമായ വ്യായാമത്തിലൂടെയും നല്ല ഭക്ഷണക്രമത്തിലൂടെയും നമുക്ക് ഈ രോഗത്തെ അകറ്റി നിര്‍ത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here