മധ്യപ്രദേശിൽ യുവതിക്കു നേരെ ആക്രമണം: പതിനൊന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

attacks

മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ജൂൺ 30-ന് അർനിയ വേഗ ഗ്രാമത്തിലാണ് യുവതി ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തില്‍ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിച്ച യുവതിയെ ഭർത്താവി​ന്റെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്ന് ആക്രമിക്കുകയായിരുന്നു. 12 വർഷം മുൻപായിരുന്നു യുവതിയുടെ ആദ്യ വിവാഹം പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിക്കുകയായിരുന്നു യുവതി.

ബന്ധുക്കളും ഗ്രാമവാസികളും യുവാവിനെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ജയിൽ മോചിതനായി തിരിച്ചെത്തിയ യുവാവിനൊപ്പം തന്നെ തുടര്‍ന്നും താമസിക്കാൻ യുവതി തീരുമാനിച്ചു. ഈ തീരുമാനത്തിന് പിന്നാലെയാണ് യുവാവിന്റെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്ന് യുവതിയെ അർദ്ധനഗ്നയാക്കി മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും മർദ്ദിക്കുകയും ചെയ്തത്.

ALSO  READ :ദില്ലിയിൽ കാമുകൻ കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തി

യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉജ്ജയിൻ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News