സൗദി അറേബ്യ പച്ച നിറം കൊണ്ട് അലങ്കൃതമായി; 93ാം ദേശീയദിനം രാജ്യമെങ്ങും വലിയ ആഘോഷമായി

ആധുനിക സൗദി പിറവിയെടുത്തതിന്റെ 93ാം പിറന്നാള്‍ രാജ്യമെങ്ങും വലിയ ആഘോഷമായി മാറി. സൗദി അറേബ്യ ഇന്ന് ശരിക്കും പച്ചയായി മാറി. തെരുവുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി കാണുന്ന ഇടങ്ങളെല്ലാം ദേശീയ പതാകകളും പച്ചനിറമുള്ള തോരണങ്ങളും റിബണികളും ബലൂണുകളും ചായങ്ങളും കൊണ്ട് അലങ്കൃതമായി. പൊതുസ്വകാര്യ മേഖലകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനമാഘോഷിക്കാന്‍ സ്വദേശികളും വിദേശികളും കുടുംബങ്ങളുമൊന്നിച്ച് ഇന്ന് രാത്രി രാജ്യത്തുടനീളമുള്ള കോര്‍ണിഷുകളില്‍ തമ്പടിക്കും.

also read :ഇത്തവണ ‘ധ്രുവനച്ചത്തിരം’റിലീസ് ചെയ്യും; ചിയാന്റെ പുതിയ സിനിമയ്‌ക്കായി കണ്ണിൽ എണ്ണ ഒഴിച്ച് ആരാധകർ

പ്രവാസികളും ആഘോഷ പരിപാടികളുടെ ഭാഗമാവും.വിവിധ ലോക നേതാക്കള്‍ സൗദി ഭരണാധികാരികള്‍ക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു. 1932ലാണ് നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് അബ്ദുല്‍ അസീസ് രാജാവ് ആധുനിക സൗദി അറേബ്യക്ക് രൂപംനല്‍കിയത്. ദേശീയ ദിനത്തിന്റെ ഭാഗമായി റിയാദ് വിമാനത്താവളത്തിന് സമീപം ആഭ്യന്തര മന്ത്രാലയം എക്‌സിബിഷന്‍ നടത്തുന്നുണ്ട്. സൗദി അറേബ്യയുടെ സുരക്ഷാസന്നാഹങ്ങള്‍ അടുത്തറിയാനുള്ള അവസരമാണിത്.

പ്രവിശ്യ ഭരണകൂടങ്ങളുടെ നേതൃത്തില്‍ കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ളവ രാത്രി അരങ്ങേറും. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ ശക്തിപ്രകടനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവും.റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ എയറോബാറ്റിക്‌സ് ടീമായ സൗദി ഹോക്‌സിന്റെ എയര്‍ ഷോയും ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിപാടികളില്‍ ഒന്നാണ്. ബോര്‍ഡര്‍ ഗാര്‍ഡ്, നാഷനല്‍ ഗാര്‍ഡ്, റോയല്‍ ഗാര്‍ഡ് എന്നിവയുടെ അകമ്പടിയോടെ വൈകിട്ട് നാലിന് റിയാദിലൂടെ നടക്കുന്ന സൈനിക മാര്‍ച്ചില്‍ കുതിരവണ്ടി പീരങ്കികളും മറ്റ് വാഹനങ്ങളും പങ്കെടുക്കും. പ്രിന്‍സ് മുഹമ്മദ് ബിന്‍ സാദ് ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ നിന്ന് ഖൈറവാന്‍ പരിസരത്തെ ഉമ്മു അജ്‌ലാന്‍ പാര്‍ക്കിലേക്കാണ് പരേഡ് നീങ്ങുക.’ഞങ്ങള്‍ സ്വപ്‌നം കാണുന്നു, നേടുന്നു’ എന്ന മുദ്രാവാക്യവുമായാണ് സൗദി അറേബ്യ 93ാം ദേശീയദിനം ആഘോഷിക്കുന്നത്. സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കാനും നേട്ടങ്ങളെ ആഘോഷിക്കാനും പൗരന്മാരെ പ്രേരിപ്പിക്കുകയാണ് പ്രമേയം. എയര്‍ ഷോ, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍, ഷോപ്പിങ് ഉത്സവം തുടങ്ങിയവയും വിവിധ നഗരങ്ങളില്‍ നടന്നുവരുന്നു.

also read :മന്ത്രി വീണാ ജോർജിനെതിരെയുള്ള അധിക്ഷേപ പരാമർശം: കെഎം ഷാജിയെ തള്ളി മുസ്ലിം ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News