
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജൂണ്‍ 26 മുതല്‍ ജൂലൈ 5 വരെ സംഘടിപ്പിക്കുന്ന ദേശീയ സുരക്ഷാവാരം കെ.എസ്.ഇ.ബി. കാര്യാലയങ്ങളില്‍ സമുചിതമായി ആചരിയ്ക്കും.
പൊതുജനങ്ങള്‍ക്കിടയിലും വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കരാര്‍ ജീവനക്കാര്‍ക്കുമിടയിലും വൈദ്യുതി സുരക്ഷയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം. ‘സ്മാര്‍ട്ട് എനര്‍ജി സേഫ് നേഷന്‍’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വൈദ്യുത അപകടങ്ങള്‍ പരമാവധി കുറയ്ക്കുക ലക്ഷ്യമിട്ട് വ്യാപകമായ പ്രചാരണ പരിപാടികളാണ് കെ.എസ്.ഇ.ബി. സംഘടിപ്പിക്കുന്നത്.
ALSO READ: എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച അവധി
സുരക്ഷിതമായ വൈദ്യുതി ഉപയോഗത്തെ സംബന്ധിച്ചും എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ആര്‍.സി.സി.ബി. (ഇഎല്‍സിബി) സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചുമുള്ള സന്ദേശങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെയും മേഖലാതല സന്ദേശ യാത്രകളിലൂടെയും പൊതുജനങ്ങളിലെത്തിയ്ക്കും. വിദ്യാലയങ്ങളില്‍ സുരക്ഷാ ക്ലാസ്സുകള്‍ നടത്തും, കുട്ടികള്‍ വൈദ്യുതി സുരക്ഷാ പ്രതിജ്ഞയെടുക്കും. ജീവനക്കാര്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കുമായി പ്രഥമ ശ്രുശ്രൂഷ, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, സുരക്ഷാ മുന്‍കരുതല്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. 2024-25 കാലയളവില്‍ ഔദ്യോഗിക പരിധിയില്‍ ഒരു വൈദ്യുതി അപകടം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത കെ.എസ്.ഇ.ബി. കാര്യാലയങ്ങള്‍ക്ക് സീറോ ആക്സിഡന്റ് അവാര്‍ഡ് സമ്മാനിയ്ക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here