
നാഷണല്‍ ഹെറാല്‍ഡ് കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ദില്ലിയില്‍ ചേരും. പുതിയ കോണ്‍ഗ്രസ് മന്ദിരത്തിലാണ് യോഗം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പ്രധാന അജണ്ട എന്ന് വ്യക്തമാക്കുമ്പോഴും നാഷണല്‍ ഹെറാള്‍ഡ് കേസിലെ തുടര്‍ രാഷ്ട്രീയ സമരങ്ങള്‍ പ്രധാന ചര്‍ച്ചയാകും.
റോസ് അവന്യൂ കോടതിയില്‍ ഈ മാസം 25 മുതല്‍ വിചാരണ ആരംഭിക്കുമ്പോള്‍ ഇഡി ഓഫീസിന് മുമ്പാകെ പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തെങ്കിലും ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ സമരത്തില്‍ പോലും പ്രധാന നേതാക്കളുടെ അഭാവം പ്രകടമായിരുന്നു. ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതം എന്നാരോപിക്കുമ്പോഴും മേല്‍ക്കോടതികളെ സമീപിച്ചാല്‍ തിരിച്ചടിയാകുമോയെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ചേരുന്ന യോഗത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പ്രധാന അജണ്ടയെങ്കിലും നാഷണല്‍ ഹെറാള്‍ഡ് കേസിലെ തുടര്‍ രാഷ്ട്രീയ സമരങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തെങ്കിലും ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ സമരത്തില്‍ പോലും പ്രധാന നേതാക്കളുടെ അഭാവം പ്രകടമായിരുന്നു. പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ തുടര്‍ച്ചയായി മൂന്ന് ദിവസം ഭൂമിയിടപാട് കേസില്‍ ചോദ്യം ചെയ്തെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടല്‍ എന്ന് പറയുമ്പോഴും ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ വെളളപൂശാന്‍ കഴിയാത്ത സാഹചര്യവും കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ ഇഡിയുടെ നീക്കത്തിനെതിരെ മേല്‍ക്കോടതികളെ സമീപിക്കേണ്ടെന്നാണ് നിയമവിദഗ്ധരുമായുളള കൂടിക്കാഴ്ചയ്ക്ക്് ശേഷമുളള കോണ്‍ഗ്രസിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here