
നാഷണൽ ഹെറാൾഡ് കേസില്‍ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി കോടതയില്‍. 2023 നവംബറിൽ കേസിൽ 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടുന്നത് വരെ വരുമാനമുണ്ടാക്കിയെന്നും ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രഥമ ദൃഷ്ട്യാ കേസ് നിലവിലുണ്ട് എന്നുമാണ് ഇഡി അറിയിച്ചിരിക്കുന്നത്. കേസില്‍ ദില്ലി റൗസ് അവന്യു കോടതിയിൽ വാദം തുടരുകയാണ്.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇടി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയുള്ള തുടർനടപടികളിലാണ് ഇവർക്കെതിരായ ഇടിയുടെ ഗുരുതര ആരോപണം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന ഇഡി കോടതിയെ അറിയിച്ചു.
ALSO READ: മുംബൈ: കോവിഡ് കേസുകൾ ഉയരുന്നു; 95 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഇരുവരും കുറ്റകൃത്യങ്ങളിലൂടെ 142 കോടി രൂപ വരുമാന നേട്ടം ഉണ്ടാക്കിയെന്ന് ഇഡി വാദിച്ചു. സോണിയയും രാഹുലും ഉടമസ്ഥരായുള്ള യങ് ഇന്ത്യയുടെ 661 കോടി സ്വത്തുവകളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര കൃത്യo നടന്നതായാണ് ആരോപണം. സ്വാതന്ത്ര്യസമരസേനാനികൾ രൂപീകരിച്ച നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും നിലവിലെ കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ഉപയോഗിച്ചതാണ് കേസിന് ആധാരം.
കോൺഗ്രസിന്റെ മുഖപത്രം ആയി മാറിയ നാഷണൽ ഹെറാൾഡിന്റെ നടത്തിപ്പ് 5000 ത്തോളം വരുന്ന സ്വാതന്ത്ര്യ സമര സേനാനികൾ ഓഹരി ഉടമകളായ അസോസിയേറ്റ് ജേണൽ ലിമിറ്റഡിനനായിരുന്നു. അതേസമയം സാമ്പത്തിക ക്രമക്കേടുകൾ മൂലം 2018 ൽ പത്രം അടച്ചുപൂട്ടി. 2010 ൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ചേർന്ന് യങ് ഇന്ത്യൻ കമ്പനി തുടങ്ങുകയും വെറും 50 ലക്ഷത്തിന് അസോസിയേറ്റ് ജേർണലിനെ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ രണ്ടായിരത്തിലധികം കോടിയുടെ ആസ്തി രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പക്കലായി. ഇതിൽ ഗുരുതര ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപണത്തിലാണ് ഈ ഡി തെളിവുകൾ ഹാജരാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

