
നാഷണൽ ഹെറാൾഡ് കേസിൽ ഗുരുതര ആരോപണങ്ങളുമായി ഇഡി യുടെ കുറ്റപത്രം. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും 5000 കോടിയുടെ ആസ്തികൾ കൈക്കലാക്കി എന്നാണ് ഇഡിയുടെ റിപ്പോർട്ട്. എന്നാൽ വിവാദങ്ങൾക്ക് വിശദീകരണം നൽകാതെ കോൺഗ്രസ് വിഷയത്തിൽ രാജ്യ വ്യാപക പ്രതിഷേധം സങ്കടിപ്പിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഇടിയുടെ കുറ്റപത്രത്തിൽ ഉള്ളത്. 5000 കോടി രൂപയുടെ വിപണി മൂല്യം ഉള്ള വസ്തുവകകൾ കൈവശപ്പെടുത്തിയതായി ഇഡി കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. അസോസിയേറ്റഡ് ജേണൽസ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നും വ്യാജ ബില്ലുകൾ ചമച്ചതായും വ്യക്തമാക്കുന്നതാണ് ഇഡിയുടെ കുറ്റപത്രം.
Also Read: മുർഷിദാബാദിലുണ്ടായ അക്രമസംഭവങ്ങൾ: അന്വേഷണത്തിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയോഗിച്ചു
കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എന്നിവർക്ക് പുറമേ സാം പിത്രോദ, സുമൻ ദുബെ, സുനിൽ ബണ്ഡാരി എന്നിവർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശം ഉണ്ട്. നാഷണൽ ഹൊറാൾഡ് ദിനപത്രത്തിന് ലഭിച്ച പരസ്യ വരുമാനത്തിലും ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം ദില്ലി റോസ് അവന്യൂ കോടതിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കേസിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

