കണ്ണൂർ കുപ്പത്തെ മണ്ണിടിച്ചിൽ; വീഴ്ച സമ്മതിച്ച് ദേശീയപാത അതോറിറ്റി

കണ്ണൂർ കുപ്പത്തെ മണ്ണിടിച്ചിലിൽ വീഴ്ച സമ്മതിച്ച് ദേശീയപാത അതോറിറ്റി. ഡിപിആറിൽ അപാകതകൾ ഉണ്ടെന്ന് ദേശീയപാത അതോറിറ്റി പറയുന്നു. വെള്ളം വഴിതിരിച്ച് കുപ്പം പുഴയിലേക്ക് വിടാനുള്ള സാധ്യത പരിശോധിക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. റോഡരികിൽ മണ്ണിടിച്ചിൽ ഉണ്ടെങ്കിലും അപകട ഭീഷണിയില്ല. കുന്നിടിച്ച സ്ഥലത്ത് നിന്ന് റോഡിലേക്ക് ആവശ്യമായ അകലമുണ്ട്.

അതേസമയം ദേശീയപാതയിലെ വിള്ളലിൽ നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. കെ എൻ ആർ കൺസ്ട്രക്ഷൻ കമ്പനിയെ ഡിബാർ ചെയ്തു. കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്കേർപ്പെടുത്തി. കമ്പനിക്ക് തുടർ കരാറുകളിൽ പങ്കെടുക്കാൻ ആകില്ല.

ALSO READ: ഇനി കാലവർഷത്തിന്റെ വരവാണ്; അറബിക്കടലിൽ ന്യൂനമർദം, അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

രാജ്യമെമ്പാടും 8700 കിലോമീറ്റർ ദൂരത്തിൽ ഹൈവേ നിർമ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന സ്ഥാപനം പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നൽകിയിട്ടില്ല. സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിർമ്മിക്കുന്നതും കെ എൻ ആർ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News