വഖഫ് ബോർഡിന് മേലുള്ള ഹൈക്കോടതി നിയന്ത്രണം; സർക്കാർ കോടതിയിലെടുത്ത നിലപാട് സംഘപരിവാറിന് വേണ്ടി: നാഷണൽ ലീഗ്

കേരള ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന വഖഫ് ബോർഡിന് മേലുള്ള ഹൈക്കോടതി നിയന്ത്രണം ആശങ്കാ ജനകവും സംഘപരിവാർ താല്പര്യത്തിന് വഴങ്ങിക്കൊടുക്കുന്നതുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ്. രണ്ട് അമുസ്ലിം അംഗങ്ങളെ വഖഫ് ബോഡിൽ ഉൾപെടുത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ സുപ്രീം കോടതിയിൽ ഹാർജി നൽകിയ മുസ്ലിം ലീഗ് നിലപാടിന് തികച്ചും വിരുദ്ധമായ നിലപാടാണ് കേരളസർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ വഖഫിനും മുസ്ലിം സാമുദായിക താല്പര്യത്തിനും എതിരായ ഹർജിയിൽ ഹർജിക്കാരന് അനുകൂലമായ നിലപാടെടുത്ത അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് തന്നെയാണോ ലീഗിനുള്ളതെന്ന് ലീഗ് വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Also Read: പവർകട്ടിൽ മുഖ്യമന്ത്രിക്കും പണികിട്ടി; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി തടസം

യുഡിഎഫ് – ബിജെപി ഡീൽ വഖഫ് വിഷയത്തിൽ പോലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അസീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News