പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് കൊടുങ്ങല്ലൂർ സ്വദേശിനി എയ്ഞ്ചൽ

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് സ്വർണമെഡൽ. കൊടുങ്ങല്ലൂർ എൽതുരുത്ത് വലിയപറമ്പിൽ വിൽസൻ്റെ മകൾ എയ്ഞ്ചൽ ആണ് ജൂനിയർ വിഭാഗം പവർ ലിഫ്റ്റിംഗിൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ എയ്ഞ്ചൽ ദേശീയ-സംസ്ഥാന തലങ്ങളിലും ജില്ലതലത്തിലും നിരവധി മൽസരങ്ങളിൽ വിജയിയായിട്ടുണ്ട്. ക്രൈസ്റ്റ് കോളേജിലെ കോച്ച് ബിൻ്റു എസ്.കല്യാണിന് കീഴിലാണ് ഏയ്ഞ്ചൽ പരിശീലനം നടത്തുന്നത്.

Also Read; നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News