
എട്ടാമത് ദേശീയ ഇൻഡോർ റോവിങ് ചാമ്പ്യൻഷിപ്പിന് ആലപ്പുഴയിൽ തുടക്കമായി. രാവിലെ സായി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ആലപ്പുഴ എംഎൽഎ. പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സായി വാട്ടർ സ്പോർട്‌സ് സെന്ററിൽ 30 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക. കേരളം ആദ്യമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്.
നാല് സ്വർണം നേടി പോയിന്റ് നിലയിൽ ഹരിയാന ഒന്നാമത്. ഒന്നു വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമായി കേരളം മൂന്നാമതാണ്. 22 സംസ്ഥാനങ്ങളിൽ നിന്നായി 450 ൽ പരം കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
Also Read: എല്‍ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ വീഴ്ത്തി ബാഴ്‌സക്ക് കോപ്പ ഡെല്‍ റേ കിരീടം
തായ്‌ലാൻഡിലെ പട്ടായയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ഇവിടെ നിന്നാണ്. 30 ഇർക്കോ മീറ്ററുകൾ സജ്ജീകരിച്ചിരിക്കുന്ന പുന്നമായിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ പുരോഗമിക്കുന്നത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ ടീമുകളും പങ്കെടുക്കുന്നുണ്ട്. നിലവില്‍ പോയിന്റ് നിലയില്‍ ഹരിയാന ഒന്നാമതും ബംഗാള്‍ രണ്ടാമതും കേരളം മൂന്നാമതുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here