
കേന്ദ്ര സർക്കാരിൻ്റെ തെറ്റായ ജനദ്രോഹ നയങ്ങൾക്കെതിരെ ജൂലായ് 9 -ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.
പണിമുടക്ക് വിജയപ്പിക്കാൻ സംസ്ഥാനമൊട്ടാകെ വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഓഫീസ് ക്യാമ്പയിൻ , കോർണർ യോഗങ്ങൾ ,സീറ്റ് ബൈ സീറ്റ് ക്യാമ്പയിൻ, വനിതാ സ്ക്വാഡ് ,മാസ് സ്ക്വാഡ് , പണിമുടക്ക് റാലി എന്നിങ്ങനെ ജീവനക്കാരിൽ പണിമുടക്കിൻ്റെ സന്ദേശം എത്തിക്കുവാൻ ആക്ഷൻ കൗൺസിലിന് സാധിച്ചു. പണിമുടക്ക് ദിനത്തിന് തലേന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി .
സെക്രട്ടേറിയേറ്റ് സമരഗേറ്റിന് മുന്നിലെ പന്തംകൊളുത്തി പ്രകടനം ആക്ഷൻ കൗൺസിൽ സംസ്ഥാന നേതാവും എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം വി ശശിധരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. KGOA ജനറൽ സെക്രട്ടറി എം ഷാജഹാൻ, KSTA സംസ്ഥാന സെക്രട്ടറി നജീബ്, KGNA ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ, KLSSA ജനറൽ സെക്രട്ടറി സതികുമാർ, KUEU ജനറൽ സെക്രട്ടറി സജിത്ഖാൻ, PSC എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബിജു, AKGCTA ജില്ലാ പ്രസിഡൻ്റ് വിനീത എന്നിവർ സംബന്ധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

