
നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കില്‍ സ്തംഭിച്ച് രാജ്യം. ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ഉള്‍പ്പെടെ 30 കോടിയിലധികം പേര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി. ദില്ലിയില്‍ ജന്തര്‍ മന്തറിലും രാജ്യതലസ്ഥാനത്തെ വ്യവസായ മേഖലകളിലും വന്‍ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്.
മുദ്രാവാക്യത്തിന്റെ ആരവങ്ങളാല്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് അവകാശ പോരാട്ടത്തിന്റെ ഭാഗമായത് 30 കോടിയിലധികം പേര്‍. തൊഴിലാളികള്‍, ജീവനക്കാര്‍, അസംഘടിത മേഖലയിലുളളവര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗവും നരേന്ദ്ര മോദി സര്‍്ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. രാജ്യതലസ്ഥാനത്തെ സമരവേദിയായ ജന്തര്‍ മന്ദര്‍ 10 ഓളം ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ സംഗമയിടമായി മാറി.
ALSO READ: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം; ശയന പ്രദക്ഷിണം നടത്തി അശോകൻ പെരിങ്ങാര
അഖിലേന്ത്യാ പണിമുടക്ക് വന്‍ വിജയമായി മാറിയെന്നും നരേന്ദ്രമോദി സര്‍ക്കാരിനുളള താക്കീതാണിതെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍ പറഞ്ഞു.ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ ഉള്‍പ്പെടെ വ്യവസായ മേഖലകള്‍ പൂര്‍ണമായും സ്തംഭിച്ചു. ബംഗാള്‍, ഒഡിഷ, യുപി, മഹാരാഷ്ട്ര, തുടങ്ങീ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക-തൊഴിലാളി കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായി മാറി അഖിലേന്ത്യാ പണിമുടക്ക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

