ഉത്തർപ്രദേശിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; 11 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട 11 പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. മോത്തിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിഹാഗാവിൽ നിന്ന് ഖാർഗുപൂരിലെ പൃഥ്വി നാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു സംഘം എന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ നിസ്സാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു. 15 പേരുമായി പോയ എസ്‌യുവി നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതായി പോലീസ് പറഞ്ഞു.

മോത്തിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിഹാഗാവിൽ നിന്ന് ഖാർഗുപൂരിലെ പൃഥ്വി നാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു സംഘം എന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ നിസ്സാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു.

ALSO READ: ‘മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നവര്‍ കപ്പലില്‍ തന്നെ അല്ലേ ഉള്ളത് ?’; സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതോടെ പി കെ ഫിറോസിന്റെ പഴയ എഫ് ബി പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ദുഃഖിതരായ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News