ഒരു കുടക്കീഴിൽ അണിനിരന്നത് 20 മലയാളി സംഘടനകൾ; വൻവിജയമായി മലയാളി അസോസിയേഷൻസ് ദീപശിഖ വിളംബരയാത്ര

FEMA MUMBAI RALLY

ശ്രദ്ധയാകർഷിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് സംഘടിപ്പിച്ച ദീപശിഖ വിളംബരയാത്ര. വ്യത്യസ്ത വിഭാഗങ്ങളിലുള്ള 20 മലയാളി സംഘടനകളാണ് ഒരു കുടക്കീഴിൽ അണിനിരന്നത്. മഹാ സമ്മേളനത്തിൽ പ്രദേശത്തെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് നോർക്ക കെയർ ഇ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. ഫെഡറേഷൻ ഓഫ് അംബർനാഥ് മലയാളി അസോസിയേഷൻസാണ് ദീപശിഖ വിളംബരയാത്ര സംഘടിപ്പിച്ചത്. ഇത് സംഘടനകളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു.

അംബർനാഥ് കേരള സമാജം അധ്യക്ഷൻ എൻ ഗോപാലൻ ദീപശിഖയിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഫെമ പ്രസിഡന്റ് ചിത്തിര വിജയന് ദീപശിഖ കൈമാറി. അംബർനാഥിലെ 20 മലയാളി സംഘടനാ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എം എൽ എ ബാലാജി കിനിക്കർ മുഖ്യാതിഥിയായി പങ്കെടുത്തു. ജീവിക്കുന്ന മണ്ണിനോട് പ്രതിബദ്ധതയുള്ള മലയാളി സമൂഹം സംഘടിത ശക്തിയായി മാറുമ്പോൾ പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടായിരിക്കുമെന്ന് ബാലാജി കിനിക്കർ പ്രത്യാശ പ്രകടിപ്പിച്ചു.

ALSO READ; കേന്ദ്രത്തിന്‍റെ ലേബർ കോഡ് പരിഷ്കാരം: ‘മുതലാളിമാർക്ക് ദുരധികാരം നൽകുന്നു, കോഡ് തൊഴിലാളി വിരുദ്ധം’; CPIM സമര രംഗത്തിറങ്ങുമെന്ന് എം എ ബേബി

ഫാമാ ജനറൽ സെക്രട്ടറി രതീഷ് കുമാർ, സെക്രട്ടറി അനിൽ പിള്ള, കെയർ ഫോർ മുംബൈ ജനറൽ സെക്രട്ടറി പ്രിയ വർഗീസ്, തുടങ്ങിയവർ സംസാരിച്ചു. സംഘടനകൾ വിഘടിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അംബർനാഥിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള 20 സംഘടനകൾ ഒരു കുടക്കീഴിൽ അണിനിരന്നത് മാതൃകാപരമാണെന്ന് ഫാമാ പ്രസിഡന്റ് ചിത്തിര വിജയൻ പറഞ്ഞു.

ചടങ്ങിൽ നോർക്ക കെയർ ഇ കാർഡുകൾ വിതരണം ചെയ്തു. അർഹതപ്പെട്ട കുടുംബങ്ങളുടെ ഒരു വർഷത്തേക്കുള്ള പ്രീമിയം അടച്ചാണ് കെയർ ഫോർ മുംബൈ എന്ന സന്നദ്ധ സംഘടന ഇതിനകം 58 കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയത്. 20 സംഘടനകളിലെ 150-ൽപ്പരം കലാകാരന്മാർ പങ്കെടുത്ത കലാപരിപാടികളും നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News