22കാരനെ ലഹരി നൽകി മയക്കിതട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി, സംഭവം ബിഹാറിൽ

Bihar wedding

ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഹാറിൽ സമസ്തിപൂർ ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നതായി പരാതിയിൽ പറയുന്നത്. നിതീഷ് കുമാർ എന്ന വിദ്യാർഥിയെ ഫെബ്രുവരി 7നാണ് സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്.

നിതീഷ് കുമാർ എന്ന വിദ്യാർഥിയെ ഫെബ്രുവരി 7നാണ് സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം തട്ടിക്കൊണ്ടുപോയത്. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചതായാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തന്നെ ബന്ദിയാക്കിയ ശേഷമാണ് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ നിതീഷ് പറയുന്നത്.

Also read: ‘ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു’;ദേശീയ പണിമുടക്ക് രാജ്യസഭയിൽ ഉയർത്തി ഡോ.ജോൺ ബ്രിട്ടാസ് എംപി

നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം യുവാവിനെ പൂട്ടിയിട്ടതായി യുവാവ് ആരോപിക്കുന്നു. ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News