അമ്മയുടെ മൃതദേഹവുമായി നാട്ടിലേക്ക് പോകവേ അപകടം; ഹരിയാനയിൽ മകനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

accident + jaipur

രോഗം ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകവേ കാർ ലോറിയിലിടിച്ച് കയറി മകനും ബന്ധുക്കൾക്കും ദാരുണാന്ത്യം. മൃതദേഹം കൊണ്ടുപോയ ആംബുലൻസിനെ അനുഗമിച്ചവരാണ് അപകടത്തിൽ പെട്ടത്. റോഹ്തക്കിലെ ഫ്ലൈഓവറിൽ വച്ചാണ് നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറിയത്. എടിഎസ് ഓഫീസർ ജോഗീന്ദർ കൗറാണ് വ്യാ‍ഴാ‍ഴ്ച ജയ്പൂരിൽ വെച്ച് വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്ങ്ങളെ തുടർന്ന് മരിച്ചത്. തുടർന്ന് മൃതദേഹം ജന്മദേശമായ ഹരിയാനയിൽ എത്തിക്കാൻ മകനും ജോഗീന്ദർ കൗറിന്‍റെ സഹോദരിയുമടക്കമുള്ളവർ ജയ്പൂരിലെത്തി.

ALSO READ; ‘ജാതിപേരുകൾ ഇനി തെരുവുകളിൽ വേണ്ട’: മാറ്റാൻ നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

മൃതദേഹവുമായി തിരികെ വരുന്നതിനിടെ പുലർച്ചെ 4.30 ഓടെ, 152D ഫ്ലൈഓവറിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചു കയറുകയായിരുന്നു. കൗറിന്റെ മകൻ കിരാത്ത് (24), അവരുടെ സഹോദരി കൃഷ്ണ (61), സോണിപത്തിൽ നിന്നുള്ള ബന്ധു സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കാറിന്‍റെ വിൻഡോ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News