തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആറ് മരണം; 36 പേർക്ക് പരുക്ക്

tennkasi accident

തമിഴ്നാട് തെങ്കാശി ജില്ലയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 36 പേർക്ക് ഗുരുതര പരിക്ക്.

തെങ്കാശ്ശി ദുറൈസ്വാമി പുരത്താണ് രണ്ട് പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തെങ്കാശ്ശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെങ്കാശിയിൽ നിന്ന് കോവിൽ പെട്ടിക്കു പോയ ബസും രാജപാളയത്ത് നിന്ന് തെങ്കാശിയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു.

ALSO READ: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം’: അജിത് പവാറിൻ്റെ ‘ഫണ്ട്’ പരാമർശത്തിൽ വിവാദം; പവാറിനെ പിന്തുണച്ച്  ഫഡ്‌നാവിസ്   

അപകടത്തെ തുടർന്ന് നാട്ടുകാരും അധികൃതരും രക്ഷാ പ്രവർത്തനം നടത്തി. 5 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരുടെ ചിലരുടെ നില ​ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.

ALSO READ: ബീഹാറിൽ മുലപ്പാലിൽ യുറേനിയം കണ്ടെത്തിയതായി പഠനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശാസ്ത്രജ്ഞർ

English summary : 6 people died and 36 were seriously injured in a private buses accident in the Tenkasi district of Tamil Nadu.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News