പ‍ഴയ തര്‍ക്കത്തെ തുടര്‍ന്നുള്ള പക: മുംബൈയില്‍ യുവാവിനെ 21-കാരൻ കുത്തിക്കൊന്നു

മുംബൈയില്‍ പ‍ഴയ തര്‍ക്കത്തെ തുടര്‍ന്നുള്ള പക മൂലം 25 വയസ്സുകാരനെ 21 വയസ്സുകാരൻ കുത്തിക്കൊന്നു. വിശാല്‍ കൊക്കനെ ആണ് അങ്കുര്‍ ബഹദൂര്‍ സിംഗ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. പഴയ തർക്കത്തിന്റെ പേരിൽ പ്രതിക്ക് മരിച്ചയാളോട് പകയുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് പറയുന്നു. പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിശാലിനെ ആക്രമിക്കുകയായിരുന്നു. നാല്‍പ്പതിലധികം തവണ കുത്തുകയായിരുന്നു.

ALSO READ: വനിതാ കോച്ചില്‍ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടതില്‍ പ്രകോപനം: മുംബൈയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മധ്യവയസ്കൻ പെണ്‍കുട്ടിയെ തള്ളിയിട്ടു; അറസ്റ്റ്

മരിച്ച വിശാലിനെതിരെ ശാരീരിക ആക്രമണം, മോഷണം എന്നിവയുൾപ്പെടെയുള്ള നിരവധി കേസുകൾ മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. അതേസമയം പ്രതിക്കെതിരെ ശാരീരിക ആക്രമണം, റെയിൽവേ പാസുമായി ബന്ധപ്പെട്ട തട്ടിപ്പ് എന്നീ കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. സകിനാക പൊലീസ് ബഹാദൂർസിംഗിനെതിരെ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News