ബാങ്കിലേക്ക് പ്രവേശനം മരക്കോവണി വഴി; ബുദ്ധിമുട്ടിലായി ഉപഭോക്താക്കൾ, സംഭവം ഒഡിഷയിൽ

sbi odisha viral video

ഒഡിഷയിൽ ബാങ്ക് ജീവനക്കാർ വ്യത്യസ്തമായ രീതിയിൽ ശാഖയിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സാധാരണയായി ഒരു ഓഫീസിലേക്ക് ലിഫ്റ്റ് വഴിയോ സ്റ്റെപ്പ് വഴിയോ അല്ലേ പ്രവേശനം നടത്തുക. എന്നാൽ ഈ വീഡിയോയിൽ ജീവനക്കാർ മരക്കോവണി വെച്ച് അകത്തേയ്ക്ക് പ്രവേശിക്കുന്നത് കാണാം. ഭദ്രക് ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് പ്രവേശിക്കുന്നതിന് വിഡിയോയാണ് വൈറലായിരിക്കുന്നത്

കയ്യേറ്റ വിരുദ്ധ നടപടിയെത്തുടർന്ന് ബാങ്കിന്റെ പ്രധാന പ്രവേശന കവാടം പൊളിക്കേണ്ടി വന്നു. തത്കാലത്തേക്ക് ബാങ്ക് അധികൃതർ ഒരു ട്രാക്ടർ ട്രോളിയിൽ ഗോവണി സ്ഥാപിച്ച് ബാങ്കിന്റെ അകത്തേയ്ക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് നിലവിൽ ജീവനക്കാർ ശാഖയിലേക്ക് പ്രവേശിക്കുന്നത്.

Also read: ഗ്രാമത്തിന്‍റെ ‘മാനം’ കാക്കാൻ ചികിത്സയും പരാതിയും തടഞ്ഞു: മഹാരാഷ്ട്രയിൽ പീഡനത്തിരയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ വീട്ടിൽ കിടന്നത് നാല് ദിവസം

എന്നാൽ, ഗോവണി വഴി പ്രായമായവർക്കും സ്ത്രീകൾക്കും ബാങ്കിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നത് വളരെ പ്രയാസകരമാണ്. ഈ പാത വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. സുരക്ഷാ ആശങ്കകൾ ഉന്നയിച്ച പ്രദേശവാസികൾ ബാങ്കിന്റെ പ്രധാന കവാടം വേഗത്തിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News