ഏകാദശി ആഘോഷ ചടങ്ങുകള്‍ക്കിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് ആന്ധ്രയില്‍ 9മരണം

stampade

ഏകാദശി ആഘോഷ ചടങ്ങുകള്‍ക്കിടെ അപകടം. ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗയിലുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 മരണം. നിരവധിപേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.

Also read – രാജ്യ തലസ്ഥാനത്തും കാവിവൽക്കരണത്തിന് നീക്കം; ദില്ലിയുടെ പേര് മാറ്റി ഇന്ദ്രപ്രസ്ഥ എന്നാക്കണം: അമിത്ഷാക്ക് കത്തയച്ച് ബിജെപി എംപി

അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ആന്ധ്രാപ്രദേശ് ക്ഷേത്ര ത്തിലെ അപകടത്തില്‍ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുടെ ധന സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News