ഗൂഗിൾ മാപ്പ് പറയുന്ന സമയമല്ല ഗ്രൗണ്ട് റിയാലിറ്റി; മുംബൈയിൽ പതിനെട്ട് കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് രണ്ട് മണിക്കൂർ, അനുഭവം പങ്കുവെച്ച് നടൻ അശോകൻ

actor ashokan mumbai traffic

മുംബൈയിൽ 18 കിലോമീറ്റർ യാത്ര ചെയ്യാൻ എത്ര സമയം വേണമെന്ന് ഗൂഗിൾ മാപ്പ് പറയുന്നതാകില്ല ഗ്രൗണ്ട് റിയാലിറ്റി. ഈ വ്യത്യാസം നേരിട്ട് അനുഭവിച്ചായിരുന്നു ചലച്ചിത്ര നടൻ അശോകന്റെ പ്രതികരണം. ഹോട്ടലിൽ നിന്ന് ലക്ഷ്യസ്ഥാനത്തെത്താൻ രണ്ടുമണിക്കൂർ എടുത്തതിൽ നീരസം പങ്കുവെച്ച താരം, കേരളത്തിലായിരുന്നെങ്കിൽ 15 മിനിറ്റ് മതി എന്നായിരുന്നു താരതമ്യം ചെയ്തത്. കേരളീയ സമാജത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നടൻ.

മുംബൈ ഉപനഗരമായ ഡോംബിവിലിയിൽ കേരളീയ സമാജത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചലച്ചിത്ര നടൻ അശോകൻ. എന്നാൽ 18 കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാൻ യാത്ര ചെയ്തത് രണ്ടു മണിക്കൂർ. ഇതാണ് നടനെ ചൊടിപ്പിച്ചത്.

Also read: വിജയ്‌യുടെ ജീവിതപങ്കാളി വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട്

കേരളത്തിലായിരുന്നെങ്കിൽ 15 മിനിറ്റ് മതിയെന്ന് പറഞ്ഞായിരുന്നു നടൻ താരതമ്യം ചെയ്തത്. അസഹനീയമാണ് മുംബൈയിലെ ട്രാഫിക് കുരുക്കകളെന്നും നടൻ ചൂണ്ടിക്കാട്ടി.പോയ വാരമാണ് മുംബൈയിലെ ഒരു ട്രാഫിക് കുരുക്കിൽ അഞ്ചു ആംബുലൻസുകൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്ന വാർത്ത കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്തത്.

ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രസിഡന്റ് ഇ പി വാസു, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ചെയർമാൻ വർഗീസ് ഡാനിയൽ എന്നിവരടങ്ങുന്നതാണ് നിലവിലെ ഭരണസമിതി. കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അശോകൻ പറഞ്ഞു. തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിച്ച സംഗീത നിശയും ഹാസ്യ പരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News