സിനിമ സീരിയൽ നടൻ പങ്കജ് ധീർ അന്തരിച്ചു, മരണം അര്‍ബുധ രോഗബാധയെത്തുടർന്ന്

മഹാഭാരതം എന്ന പരമ്പരയില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടൻ പങ്കജ് ധീർ അന്തരിച്ചു. ബുധനാഴ്ചയായിരുന്നു മരണം. നടൻ അർബുധ ബാധിതനായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്റെ രോ​ഗം മൂർച്ഛിച്ചിരുന്നെന്നും അദ്ദേഹം ഒരു സർജറിക്ക് വിധേയനായതായും വാർത്തകളുണ്ട്.

സിനി & ടിവി ആർട്ടിസ്റ്റ് അസോസിയേഷനാണ് (CINTAA) നടന്റെ മരണവാർത്ത സ്ഥീരീകരിച്ചത്. ആസോസിയേഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ‘അതീവ ദുഃഖത്തോടും വേദനയോടും പങ്കജ് ധീറിന്റെ മരണം വിവരം അറിയിക്കുകയാണ്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് 4.30-ന് മുംബൈയിൽ വെച്ചാണ് നടക്കുക’. പ്രസ്താവനയിൽ പറയുന്നു.

ALSO READ: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ ഹൃത്വിക് റോഷൻ: ആക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദേശം

ദ് ഗ്രേറ്റ് മറാത്താ, യുഗ്, ചന്ദ്രകാന്ത, സസുരാൽ സിമാർ കാ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ധീർ. 1990ൽ പുറത്തിറങ്ങിയ ജയറാം നായകനായ രണ്ടാംവരവ് എന്ന സിനിമയിലൂടെ മലയാളത്തിലും നടൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ വില്ലൻ വേഷം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഞ്ചാബ് സ്വദേശിയായ പങ്കജ് ധീര്‍ സംവിധായകന്‍ സി എൽ ധീറിന്റെ മകനാണ്. ഭാര്യ അനിത ധീര്‍ കോസ്റ്റ്യൂം ഡിസൈനറും മകന്‍ നികിതിന്‍ ധീര്‍ നടനുമാണ്.

സൂഖ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അഭിനയ രം​ഗത്തേക്കുള്ള അരങ്ങേറ്റം. മഹാഭാരതം പരമ്പരയില്‍ അവതരിപ്പിച്ച കർണൻ എന്ന കഥാപാത്രമാണ് രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം നടന് പിന്നാലെ വലിയൊരു ആരാധക വൃന്തം തന്നെയുണ്ടായിരുന്നു. പങ്കജ് ധീറിന്റ രൂപത്തിൽ പ്രതിഷ്ഠയുള്ള കർണക്ഷേത്രങ്ങളൊക്കെ ഇന്ത്യയിൽ പലയിടത്തും സ്ഥാപിക്കപ്പെട്ടത് ഈ കഥാപാത്രം അവതരിപ്പിച്ചതിന് ശേഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News