
ബോളിവുഡ് നടൻ രൺവീർ സിംഗിന് വധഭീഷണി ലഭിച്ചതായി വിവരം. വാട്‌സാപ്പ് വോയ്‌സ് നോട്ടിലൂടെ കോടികൾ ആവശ്യപ്പെണ് വധഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് മുംബൈ പൊലീസ് നടന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. സന്ദേശം അയച്ചയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സംവിധായകൻ രോഹിത് ഷെട്ടിയുടെ ജൂഹുവിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന പശ്ചാത്തലത്തിൽ നടന് നേരെയുള്ള വധ ഭീഷണി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സന്ദേശം അയച്ചയാളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ അടക്കം സഹായം പൊലീസ് തേടിയിട്ടുണ്ട്.
അതേസമയം, രോഹിത് ഷെട്ടിയുടെ വീടിന് പുറത്ത് വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ അഞ്ച് പേരെയാണ് ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അമൻ മരോട്ടെ (27), ആദിത്യ ഗായകി (19), സിദ്ധാർത്ഥ് യെൻപുരെ (20), സമർത്ഥ് പോമാജി (18), സ്വപ്നിൽ സകാത്ത് (23) എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ഷൂട്ടർ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

