
ഇന്ത്യയൊട്ടാകെ വൈദ്യുതി വിതരണ കമ്പിനികള്‍ക്കായി ഒരു കോടി സ്മാർട്ട് മീറ്ററുകൾ വിതരണം ചെയ്ത് ചരിത്രം കുറിച്ച് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്. ലക്ഷ്യമിട്ടിരുന്ന സമയ പരിധിക്ക് ആഴ്ചകള്‍ മുന്നേയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം. 2024ൽ പ്രവര്‍ത്തനം ആരംഭിച്ച അദാനി എനർജി സൊല്യൂഷൻസ്, 24 മാസത്തിനുള്ളിലാണ് ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി സ്മാര്‍ട്ട് മീറ്ററുകള്‍ കൂടി വിതരണം ചെയ്യുമെന്ന് അദാനി എനർജി സൊല്യൂഷൻസ് അറിയിച്ചു.
ഇന്ത്യയിലെ മുൻനിര അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ
സർവീസ് പ്രൊവൈഡറാണ് അദാനി എനർജി സൊല്യൂഷൻസ്. അഞ്ച് സംസ്ഥാനങ്ങളിലായി ഏതാണ്ട് 2.5 കോടി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് ഇവർ ലക്ഷ്യംവയ്ക്കുന്നത്. പ്രതിദിനം 25,000 എന്ന നിലയില്‍ അതിവേഗം ഈ നടപടികള്‍ പുരോഗമിക്കുയാണ്.
ALSO READ: പാഠപുസ്തക-യൂണിഫോം വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13-ന് മുഖ്യമന്ത്രി നിർവഹിക്കും
ഉപഭോക്താക്കള്‍ക്ക് തത്സമയ വിശാംശങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ ബില്ലിംഗിന്‍റെ സുതാര്യത വർധിപ്പിക്കുമെന്നും യൂട്ടിലിറ്റി പ്രവർത്തനങ്ങൾ
ശക്തിപ്പെടുത്തുമെന്നും അദാനി എനർജി സൊല്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കണ്ഠർപ് പട്ടേൽ അറിയിച്ചു. ഉപഭോഗത്തെയും ഗ്രിഡ് നവീകരണത്തെയും കുറിച്ചുള്ള ഡാറ്റ, ഇന്ത്യാ ഗവര്‍മെന്‍റിന്‍റെ നവീകരിച്ച രാജ്യവ്യാപക വിതരണ മേഖല പദ്ധതിക്കും ഗുണകരമാണ്. ഗ്രിഡിന്‍റെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും കാര്യക്ഷമമായ ഊർജ മാനേജ്മെന്‍ററ് നടപ്പിലാക്കാനും നിർണായക പങ്ക് വഹിക്കാൻ അദാനി എനർജി സൊല്യൂഷൻസ് പ്രതിജ്ഞാബദ്ധരാണെന്ന് കണ്ഠർപ് പട്ടേൽ കൂട്ടിച്ചേർത്തു.

എസ്യാസോഫ്റ്റ് സ്മാർട്ട് സൊല്യൂഷൻസിന്‍റെ സ്മാർട്ട് മീറ്ററിംഗ്, IoT ഡിവിഷൻ, പ്രാദേശിക ഡാറ്റ ഹോസ്റ്റിംഗിനായി AdaniConneX തുടങ്ങിയ സഹോദര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അദാനി എനർജി സൊല്യൂഷൻസ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ മീറ്റർ ഇൻസ്റ്റാളേഷനുകൾക്കായി കമ്പനി സാങ്കേതിക വിദഗ്ധരുടെ ടീമിനെയും പരിശീലിപ്പിച്ചിരുന്നു. അദാനി പോർട്ട്‌ഫോളിയോയുടെ ഭാഗമായ എനർജി സൊല്യൂഷൻസ് പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, സ്മാർട്ട് മീറ്ററിംഗ്, കൂളിംഗ് സൊല്യൂഷനുകൾ തുടങ്ങിയ രംഗങ്ങളിൽ സാന്നിധ്യമുള്ള ബഹുമുഖ സ്ഥാപനമാണ്.
ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പിനി 27,901 ചതുരശ്ര കിലോമീറ്ററും 1,18,175 എംവിഎ ട്രാൻസ്മിഷൻ ശേഷിയുമുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ട്രാൻസ്മിഷൻ കമ്പനിയാണ്. മുംബൈ മെട്രോപൊളിറ്റനിലും മുന്ദ്ര സെസ് എന്ന വ്യാവസായിക കേന്ദ്രത്തിലും 13 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് എഇഎസ്എൽ സേവനം നൽകുന്നുണ്ട്.
നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ ഭാഗമായി വൈദ്യുതി വിതരണ മേഖലയെ ആധുനികവൽക്കരിക്കുന്നതിനായി 25 കോടി പരമ്പരാഗത മീറ്ററുകൾ മാറ്റി നൂതന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

