
വളർച്ചയുടെ അളവുകോല്‍ സ്കെയിൽ മാത്രമല്ല, ഉൾപ്പെടുത്തലിലൂടെയാണെന്ന് അദാനി ഗ്രൂപ്പ്. അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസിൽ നടന്ന ഗ്രീൻഎക്സ് പ്രഭാഷണത്തിന്‍റെ അഞ്ചാം പതിപ്പിലാണ് അദാനി ഗ്രൂപ്പ് ഈ തത്വമുറപ്പിച്ചത്. ഗ്രീന്‍ എക്സ് സാധ്യതയുടെയും അന്തസ്സിന്‍റെയും മാനുഷിക മികവിന്‍റെയും ആഘോഷമാണെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഡയറക്ടർ ജീത് അദാനി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. പച്ച എന്നത് ശാശ്വതമായ ഒന്നിനെയും X എന്നത് അസാധാരണമായ മനുഷ്യ ചൈതന്യത്തെയും പ്രതിനിധീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ രൂപപ്പെടുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ അധികാരം താൽക്കാലികമാണ്, സ്വഭാവം ശാശ്വതമാണ്. വ്യക്തികൾ സ്വന്തം വിധിയുടെ യജമാനന്മാരാണെന്നും ജീത് അദാനി പറഞ്ഞു.
ഗ്രീൻ എക്സ് സഹാനുഭൂതിയിലൂടെയല്ല, മറിച്ച് യോഗ്യതയിലൂടെയാണ് കഴിവുകളെ തിരിച്ചറിയുന്നതെന്ന് ദിവ അദാനി കൂട്ടിച്ചേര്‍ത്തു. ഉൾപ്പെടുത്തലെന്നത് ആളുകൾ അവരുടെ സ്ഥാനം നേടിയതിനാൽ അവർ ഉൾപ്പെടുന്ന ഇടങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണെന്ന് അവർ പറഞ്ഞു.
ALSO READ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിലെ വികലാംഗരുടെ ശാക്തീകരണ വകുപ്പ് സെക്രട്ടറി വി. വിദ്യാവതി മുഖ്യാതിഥിയായിരുന്നു. ജീവിതം നമ്മളെ വെല്ലുവിളിക്കുമ്പോൾ, പരിമിതികളോടെയല്ല, ബോധ്യത്തോടെയാണ് പ്രതികരിക്കേണ്ടതെന്ന് പ്രശസ്ത ക്ലാസിക്കൽ നർത്തകിയും നടിയുമായ സുധാ ചന്ദ്രൻ പറഞ്ഞു. സാഹചര്യങ്ങൾ വ്യക്തിത്വത്തെ നിർവചിക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.

ബുദ്ധിമുട്ടുകൾ ലക്ഷ്യത്തിലേക്കുള്ള ഇന്ധനമായി മാറണമെന്നും “നോ” യെസ് ആക്കി മാറ്റാന്‍ കഴിയണമെന്നും ബൊളന്‍റ് ഇൻഡസ്ട്രീസ് സ്ഥാപകനും കാഴ്ച വൈകല്യമുള്ള സംരംഭകനുമായ ശ്രീകാന്ത് ബൊള്ള പറഞ്ഞു. “അസാധ്യമായത് നിങ്ങൾ സ്വപ്നം കാണുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് നേടാൻ കഴിയില്ല, ഞാൻ ഇന്നലത്തെ മനുഷ്യനല്ല, ഞാൻ നാളത്തെ മനുഷ്യനാണ്,” ഇതാവണം നമ്മുടെ ചിന്താഗതിയെന്നും അദ്ദേഹം പറഞ്ഞു,


അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ചടങ്ങില്‍ അദാനി എബിലിറ്റി അവാർഡുകള്‍ വിതരണം ചെയ്തു. ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും പ്രശസ്ത പാരാ-സ്‌പോർട്‌സ് മേഖലയിലെ മുന്‍ നിരക്കാരനുമായ അജയ് കുമാർ റെഡ്ഡിക്ക് അഡാപ്റ്റീവ് സ്‌പോർട്‌സ് എക്‌സലൻസ് അവാര്‍ഡും ഐഎഎസ് ഓഫീസറും പബ്ലിക് പോളിസി പ്രൊഫഷണലുമായ ആയുഷി ദബാസിന് എക്‌സലൻസ് ഇൻ പബ്ലിക് സർവീസ് അവാർഡും സമ്മാനിച്ചു. വിവിധ മേഖലകളിലെ മികവിന് ആർമി ഓഫീസറും അഡാപ്റ്റീവ് സ്‌പോർട്‌സിന്‍റെ അഭിഭാഷകയുമായ ലെഫ്റ്റനന്റ് കേണൽ സി ദ്വാരകേഷ്(അഡാപ്റ്റീവ് സ്‌പോർട്‌സിലെ സേവന ധീരത), വികലാംഗ അവകാശ പ്രവർത്തകയും അന്താരാഷ്ട്ര പ്രഭാഷകയുമായ മാളവിക അയ്യർ (മികച്ച വൈകല്യ അഡ്വക്കസി) കലാകാരിയും ക്രിയേറ്റീവ് പ്രാക്ടീഷണറുമായ ഷീല ശർമ്മ (എക്‌സലൻസ് ഫോർ ക്രിയേറ്റീവ് എക്‌സ്‌പ്രഷൻ), ശ്രീകാന്ത് ബൊള്ള (ഇൻക്ലൂസീവ് എന്റർപ്രണർഷിപ്പ് എക്‌സലൻസ്), സുധാ ചന്ദ്രന്‍ (സാംസ്കാരിക മേഖല), സാമൂഹിക സംരംഭകയും മിട്ടി കഫേയുടെ സ്ഥാപകയുമായ അലീന ആലം ( ഡിസ്‌റപ്റ്റീവ് എംപ്ലോയി മോഡല്‍) സാമൂഹിക സംരംഭകയും യൂത്ത് ഫോര്‍ ജോബ്‌സിന്‍റെ സ്ഥാപകയുമായ മീര ഷേണായി (എക്‌സലൻസ് ഇൻ എക്സിക്യൂഷന്‍) ഓന്നിവരെ ആദരിച്ചു. ഇന്ത്യൻ ബ്ലൈൻഡ് വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

