
അഹമ്മദാബാദിനെ സ്കൂൾതല ശാസ്ത്രീയ ഗവേഷണത്തിന്റെയും വളർച്ചയുടെയും കേന്ദ്രമായ അദാനി ഇന്റർനാഷണൽ സ്കൂൾ (ADIS) ഫെബ്രുവരി 6 മുതൽ 8 വരെ ഐറിസ് നാഷണൽ ഫെയർ 2025–26 സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ വിദ്യാർത്ഥി പ്രതിഭകൾ പങ്കെടുത്ത ഈ മൂന്നുദിവസത്തെ ദേശീയ പരിപാടിയിൽ 12 സംസ്ഥാനങ്ങളിലെയും 24 നഗരങ്ങളിലെയും 75 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അധ്യാപകരും ഗവേഷകരും മെന്റർമാരുമടങ്ങിയ വേദിയിൽ പരമ്പരാഗത ക്ലാസ്‌റൂം പഠനത്തിന് അതീതമായി ശാസ്ത്ര സാങ്കേതിക വിദ്യയും ഗണിതവും എഞ്ചിനീയറിങും പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സമാപന സമ്മേളനം ഗുജറാത്ത് വിദ്യാഭ്യാസ സഹമന്ത്രി റിവാബ രവീന്ദ്രസിംഗ് ജഡേജ അഭിസംബോധന ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് വിദ്യാഭ്യാസ സംവിധാനത്തിൽ ഗവേഷണവും നവീകരണവും പ്രാരംഭഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം റിവാബ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ കൗതുകവും, പരീക്ഷണ മനോഭാവവും, ശാസ്ത്രീയ ചിന്ത വളർത്തുന്നതുമായ ഇടങ്ങളായി സ്കൂളുകൾ മാറണമെന്നും, ആശയങ്ങളെ ചോദ്യം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും പരാജയങ്ങളിൽ നിന്ന് പഠിക്കാനും കുട്ടികളെ പ്രാപ്തരാക്കണമെന്നും റിവാബ കൂട്ടിച്ചേർത്തു.
Also read : 6,000 മെഗാവാട്ട് സംയോജിത ഹരിത ഊർജ ഇടനാഴി; ഹരിത ഊർജ അടിത്തറ ശക്തിപ്പെടുത്താൻ അദാനി എനർജി സൊല്യൂഷൻസ്
അദാനി ഇന്റർനാഷണൽ സ്കൂളിന്റെ പ്രമോട്ടറും അദാനി ഗ്രൂപ്പിലെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നമ്രത അദാനി ഐറിസ് നാഷണൽ ഫെയർ പോലുള്ള സംരംഭങ്ങൾ വിദ്യാർത്ഥികളെ പാഠപുസ്തകങ്ങൾക്കപ്പുറം കൊണ്ടുപോയി പരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും യഥാർത്ഥ ലോക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നുവെന്ന് പറഞ്ഞു.

ഫെബ്രുവരി 7-ന് ആരംഭിച്ച മേള 2026-ലെ ഇന്റർനാഷണൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഫെയറിന് (ISEF) യോഗ്യത കൂടി നേടുന്നതിനുള്ള വേദിയായിരുന്നു. മത്സരത്തിന്റെ അവസാനം 15 ഗോൾഡ് മെഡലുകളും 10 സിൽവർ മെഡലുകളും നേടിയാണ് വിജയികൾ മടങ്ങിയത്. ഗോൾഡ് മെഡൽ ജേതാക്കൾ ഇന്ത്യയെ ആഗോള ശാസ്ത്ര മത്സരത്തിൽ പ്രതിനിധീകരിക്കുന്നതിനുള്ള അന്തിമ തെരഞ്ഞെടുപ്പ് റൗണ്ടിലേക്ക് കടക്കും. സമാപന ചടങ്ങിൽ അദാനി ഗ്രൂപ്പിലെ മുതിർന്ന പ്രതിനിധികൾ, അന്താരാഷ്ട്ര എനർജി ബിസിനസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

ക്ലാസ് V മുതൽ XII വരെയുള്ള വിദ്യാർത്ഥികളിൽ ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ISEF പോലുള്ള ദേശീയ-അന്താരാഷ്ട്ര വേദികളിലൂടെ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്ന എക്സ്റ്റംപ്ലർ എജ്യുക്കേഷൻ ലിങ്കേഴ്സ് ഫൗണ്ടേഷന്റെ (EXSTEMPLAR Education Linkers Foundation) ഒരു സംരംഭമാണ് ഐറിസ് പ്രോഗ്രാം.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

