
മുംബൈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. രാജ് താക്കറെ ഷിൻഡെയെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച നടന്നത്. വിവിധ രാഷ്ട്രീയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.
കല്യാൺ–ഡോംബിവ്‌ലി മേയർ തിരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിന് എംഎൻഎസ് പിന്തുണ നൽകിയതോടെയാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എംഎൻഎസ് കോർപ്പറേറ്റർമാരുടെ പിന്തുണയോടെ ശിവസേന സ്ഥാനാർത്ഥി മേയർ സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.
രാജ് താക്കറെ നിലവിൽ തന്റെ കസിൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി സഹകരിക്കുന്ന സാഹചര്യത്തിൽ, ഷിൻഡെയുമായുള്ള ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അതേസമയം, ശിവസേന (യുബിടി) നേതാക്കൾ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച സാധാരണമാണെങ്കിലും അതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടാകണമെന്നും അവർ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യങ്ങളിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് മുന്നിൽ, ഈ കൂടിക്കാഴ്ച പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

