എഞ്ചിന് തീപിടിച്ചെന്ന് മുന്നറിയിപ്പ്; ദില്ലിയിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

air india

എൻജിന് തീപിടിച്ചെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ദില്ലിയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

ദില്ലി-ഇൻഡോർ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിമാനത്തില്‍ വിശദമായ പരിശോധന നടക്കുകയാണ്. യാത്രക്കാർക്ക് മറ്റ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ALSO READ: ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 11 ആയി; ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു

“ഓഗസ്റ്റ് 31-ന് ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് സർവീസ് നടത്തിയിരുന്ന AI2913 വിമാനം, പറന്നുയർന്ന് അധികം താമസിയാതെ ഡൽഹിയിൽ തിരിച്ചിറക്കി എന്നും എഞ്ചിനിൽ തീപിടിത്ത സാധ്യതയുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സൂചന ലഭിച്ചതിനാലാണ് തിരിച്ചിറക്കിയതെന്നും” അധികൃതർ പറഞ്ഞു.

ALSO READ: ജോലിക്ക് പോകാന്‍ ഉപദേശിച്ച ബന്ധുവിന്റെ മൂന്ന് വയസ് പ്രായമുള്ള മകനെ ക്രൂരമായി കൊന്ന് ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച് 25കാരന്‍; സംഭവം ഗുജറാത്തില്‍

English summary : Air India flight made an emergency landing in Delhi after receiving a warning about an engine fire.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News