‘രാജ്യത്ത് മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നു‍, ഹിന്ദു ജനസംഖ്യ കുറയുന്നു’: വർഗീയ പരാമർശവുമായി അമിത് ഷാ

Amit Shah

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നു‍വെന്ന വർഗീയ പരാമർശവുമായി അമിത് ഷാ. മുസ്ലിം ജനസംഖ്യ ഇന്ത്യയില്‍ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന് അമിത് ഷാ പറഞ്ഞു. മുസ്ലിം ജനസംഖ്യ 24.6 ശതമാനമാണ് വർധിച്ചത്. പക്ഷേ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്ന് ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞു.

മതത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യ വിഭജനം നടന്നത്. ഇന്ത്യയുടെ ഇരുവശങ്ങളിലും പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റമാണ് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണമെന്ന് അമിത് ഷാ പറഞ്ഞു.

ALSO READ: അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന് പരാതി: സാങ്കേതിക സർവകലാശാല വിസിക്കെതിരെ ലോകായുക്ത കേസ്

വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂ.
1951ൽ ഹിന്ദു ജനസംഖ്യ 84 ശതമാനവും മുസ്ലിം ജനസംഖ്യ 9.8 ശതമാനവും ആയിരുന്നു. 1971ൽ ഹിന്ദു ജനസംഖ്യ 82%, മുസ്ലിം ജനസംഖ്യ 11 ശതമാനമായും വർധിച്ചു. 1991ൽ ഹിന്ദു ജനസംഖ്യ 81%ആയി കുറഞ്ഞെന്നും മുസ്ലിം ജനസംഖ്യ 12.12%ആയി വർധിച്ചെന്നും അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തുകയും അവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കും. അവരുടെ തങ്ങളുടെ രാജ്യത്തേക്ക് നാടുകടത്തുമെന്നും പരിപാടിയില്‍ സംസാരിക്കവേ അമിത് ഷാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News