വൃത്തി കൂടുതലാ: അമൃത് ഭാരത് എക്സ്പ്രെസിൽ ഉപയോഗിച്ച കണ്ടെയ്നറുകൾ കഴുകി വീണ്ടും ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചെന്ന് പരാതി

Food Container Resused Amrit Bharat Express

ഉപയോ​ഗിച്ച ഫുഡ് കണ്ടെയിനറുകൾ വീണ്ടും ക‍ഴുകി ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചെന്ന് പരാതി. തമിഴ്നാട്ടിൽനിന്നും ബിഹാറിലേക്ക് പോയ അമൃത് ഭാരത് എക്സ്പ്രസിലാണ് സംഭവം. കണ്ടെയ്നറുകൾ വീണ്ടും ക‍ഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയത്.

യാത്രാ സുഖം, വേഗത, സാങ്കേതികത എന്നിവയിൽ ആഗോള മാനദണ്ഡങ്ങൾ മറികടക്കുന്ന ട്രെയിനുകൾ ആയിരിക്കും എന്ന അവകാശവാദത്തോടെ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച അമൃത് ഭാരത് എക്സ്പ്രസിലാണ് സംബവം ഉണ്ടായിരിക്കുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അതിൽ കാണുന്ന കാറ്ററിങ് ജീവനക്കാരനെ ജോലിയിൽനിന്നും പിരിച്ചുവിടാനും. ഭക്ഷണ വിതരണത്തിന് കരാറെടുത്ത കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.

Also Read: ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കരുത്, റോഡ് ഗോൾഡും വേണ്ട; നിർദേശവുമായി റെയിൽവേ

വാഷ്‌ബേസിനിലിട്ട് ഉപയോഗിച്ച കണ്ടെയ്നറുകൾ കഴുകിയെടുക്കുന്നത് പുറത്തെത്തിയ ദൃശ്യങ്ങളിൽ കാണാൻ സാധിക്കു. ഈറോഡ്-ജോഗ്ബാനി അമൃത് ഭാരത് എക്‌സ്പ്രസിലാണ് സംഭവം ഉണ്ടായത്. 3100 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിനിൽ ദൂരയാത്രക്കാരാണ് യാത്രക്കാരിൽ ഭൂരിഭാഗവും.

ഡിസ്‌പോസിബിൾ ഫുഡ് കണ്ടെയ്‌നറുകൾ കാറ്ററിങ് ജീവനക്കാരൻ യാത്രക്കാരുടെ കമ്പാർട്ട്‌മെന്റിലിട്ടായിരുന്നു ക‍ഴുകിയത്. എന്തിനാണ് ഇത് ക‍ഴുകുന്നതെന്ന് യാത്രക്കാരൻ ജീവനക്കാരനോട് ചോദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News