
ലോകായുക്ത നിയമം നടപ്പാക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ ഈ നിയമം വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്നാണ് അണ്ണാ ഹസാരെ ആരോപിച്ചു.
ലോകായുക്ത നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2022-ൽ റാലെഗൺ സിദ്ധിയിൽ സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ നിരാഹാര സമരം നടത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ മധ്യസ്ഥതയിലായിരുന്നു സമരം പിൻവലിച്ചത്. എന്നാൽ, നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം.
ഇതിനായി അന്നൊരു കമ്മിറ്റി രൂപവത്കരിക്കുകയും ലോകായുക്ത നിയമത്തിന്റെ കരട് തയ്യാറാക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളും ഈ നിയമനിർമാണം പാസാക്കുകയും പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് ഏഴ് കത്ത് എഴുതിയെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ലെന്നും അണ്ണാ ഹസാരെ പരാതിപ്പെടുന്നു.
ജനുവരി 30 മുതൽ റാലെഗൺ സിദ്ധിയിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് ഈ നിയമം ആവശ്യമാണെങ്കിലും വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ഹസാരെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

