70 ലക്ഷം വിലവരുന്ന ഏഴ് ബിഎംഡബ്യു കാറുകൾ വാങ്ങാനൊരുങ്ങി രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ ലോക്‌പാൽ; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

lokpal + bmw3

രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ ആയ ലോക്പാൽ 70 ലക്ഷം വിലവരുന്ന ബിഎംഡബ്യു ആഡംബര കാറുകൾ വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലോക്‌പാൽ ചെയർപേഴ്‌സണും, മുൻ സുപ്രീം കോടതി ജസ്റ്റിസുമായ അജയ് മണിക്‌റാവു ഖാൻവിൽക്കർ ഉൾപ്പെടെ ഓരോ അംഗത്തിനും ഒന്ന് എന്ന നിലയിൽ ഏഴ് കാറുകളാണ് വാങ്ങാൻ ടെൻഡർ ക്ഷണിച്ചത്. ഏകദേശം 5 കോടി രൂപയാണ് ഇതിനായി ചെലവ് വരുക.

ഒക്ടോബർ 16 നാണ് ലോക്പാൽ ഓഫ് ഇന്ത്യ ഏഴ് ബിഎംഡബ്ല്യു 3 സീരീസ് കാറുകൾക്കായി ടെൻഡറുകൾ ക്ഷണിച്ചത്. കാറുകൾ എത്തിക്കുന്നതിന് പുറമെ, ലോക്പാൽ ഡ്രൈവർമാർക്കും ജീവനക്കാർക്കും വാഹനം ഓടിക്കാനും ഇലക്ട്രോണിക് സിസ്റ്റങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിനും ഏഴ് ദിവസത്തെ ‘പരിശീലനം’ നൽകാൻ ബിഎംഡബ്ല്യുവിന് നിർദ്ദേശം നൽകുമെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ALSO READ; മൊസാംബിക് ബോട്ടപകടം: എറണാകുളം സ്വദേശിക്കായുള്ള തിരച്ചില്‍ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം, ജോണ്‍ ബ്രിട്ടാസ് എം പിയെ അറിയിച്ചു

ടെൻഡർ വിജ്ഞാപനം ഓൺലൈനിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആക്ടിവിസ്റ്റും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ അടക്കം ലോക്പാൽ നടപടിയെ വിമർശിച്ച് രംഗത്തെത്തി. എക്‌സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിരവധി ഉപയോക്താക്കളാണ് രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്. ’12 കോടി രൂപയുടെ റോൾസ് റോയ്‌സ് വാങ്ങാൻ വരെ അവരെ കൊണ്ട് പറ്റും. പക്ഷെ ലാളിത്യമുള്ളവരായതിനാൽ 70 ലക്ഷത്തിന്റെ ബിഎംഡബ്ല്യുവിൽ ഒതുക്കി’ – എന്നാണ് ഒരു പരിഹാസ പോസ്റ്റ്. വിവിധ രാഷ്ട്രീയ പാർട്ടികളും വിമർശനം ഉന്നയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News