
ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളിലൊരാളുടെ സഹോദരൻ. സ്റ്റേഷനിലെത്തിച്ച കന്യാസ്ത്രീകളെയും പെൺകുട്ടികളെയും മർദ്ദിച്ചത് അഞ്ചു പേരടങ്ങുന്ന സംഘമെന്ന് സഹോദരൻ പറഞ്ഞു. തന്‍റെ കഴുത്തിനും മുഖത്തും മർദനമേറ്റു. മതപരിവർത്തിന് നിർബന്ധിച്ചുവെന്ന് മൊഴിനൽകാൻ പൊലീസ് പെൺകുട്ടികളിൽ സമ്മർദ്ദം ചെലുത്തിയെന്നും യുവാവ് പറയുന്നു. പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദനവും അസഭ്യവർഷവും നടത്തിയതെന്നും യുവാവിന്റെ വെളിപ്പെടുത്തൽ.
‘അവർ ചുറ്റിലും നിന്ന് ആദ്യം പെൺകുട്ടികളെ മർദിച്ചു. അതിനു ശേഷം എന്നെയും മുഖത്തടിച്ചു കഴുത്തിന് പിടിച്ചു, ചീത്തവിളിച്ചു. അവരുടെ മുഖം ഓർമയുണ്ട്, പേരറിയില്ല, അവർ അഞ്ചാറു പേരുണ്ടായിരുന്നു’ – യുവാവ് പറയുന്നു.
ALSO READ; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർ
ഞങ്ങൾ എന്താണ് പറഞ്ഞു തരുന്നത്, അതുപോലെ പറഞ്ഞാൽ മതിയെന്ന് പൊലീസ് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീമാർ സമൂഹത്തെ കാർന്നുതിന്നുന്ന ചിതലാണെന്നും പറഞ്ഞായിരുന്നു അവർക്കെതിരെ അസഭ്യവർഷം നടത്തിയത്.
പൊലീസുകാരുടെ മുന്നിൽ വച്ചാണ് പെൺകുട്ടികളെ ക്രൂരമായി സംഘം മർദ്ദിച്ചത്.. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പോലീസിന്റെയും സർക്കാരിന്റെയും പിന്തുണയോടെ മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഛത്തീസ്ഗഡിൽ നിന്നും പുറത്തു വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

