സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ ചൂടുള്ള പാലില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; ബെംഗളൂരുവിലെ സംഭവത്തിന്‍റെ വീഡിയോ പ്രചരിക്കുന്നു

Baby death boiling hot milk Bangalore

സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ ചൂടുള്ള പാലില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ അനന്തപൂരിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ അമ്മ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്‌കൂളില്‍ വരാറുള്ളത്.

Also Read : ഒന്നരവയസുകാരന്‍ റോഡിലേക്ക് ഓടാന്‍ ശ്രമം; ഓടിവന്ന് ഗേറ്റ് അടച്ച് അമ്മുമ്മ; ആലപ്പുഴയില്‍ ഗേറ്റ് ദേഹത്ത് വീണ് കുഞ്ഞിന് ദാരുണാന്ത്യം

ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് ഴെുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ അധികൃതരും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുക്കരായസമുദ്രം മണ്ഡലത്തിലെ കൊരപ്പാടിനടുത്തുള്ള അംബേദ്കര്‍ ഗുരുകുല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അമ്മയുടെ അടുത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി ഇടയ്ക്ക് അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ തിളപ്പിച്ച പാല്‍ തണുപ്പിക്കാന്‍ ഫാനിനടിയില്‍ വച്ചിരുന്നു. കുഞ്ഞ് അതിലേക്ക് എത്തിനോക്കുന്നതിനിടെ വലിയ പാത്രത്തിലേക്ക് വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist